ലഖ്‌നൗ: കേന്ദ്ര ബജറ്റിനെ വിമർശിച്ച രാഹുൽ ഗാന്ധി എംപിയെ ‘ടിപ്പിക്കൽ യുപി ടൈപ്പ്’ എന്ന് വിശേഷിപ്പിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ് ധനമന്ത്രിയുടെ പരാമർശമെന്ന് പ്രിയങ്ക പറഞ്ഞു.
“യുപിയുടെ ബജറ്റ് ബാഗിൽ നിങ്ങൾ ഒന്നും ഇട്ടിട്ടില്ല, ശരി… എന്നാൽ യുപിയിലെ ജനങ്ങളെ ഇങ്ങനെ അപമാനിക്കേണ്ട ആവശ്യം എന്തായിരുന്നു? യുപിയിലെ ജനങ്ങൾ ‘യുപി ടൈപ്പ്’ ആണെന്നതിൽ അഭിമാനിക്കുന്നു എന്ന് മനസിലാക്കുക. യുപിയുടെ ഭാഷ, സംസ്‌കാരം, ചരിത്രം എന്നിവയിൽ ഞങ്ങൾ അഭിമാനിക്കുന്നു,”- പ്രിയങ്ക ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്‌തു.
..@nsitharaman जी आपने यूपी के लिए बजट के झोले में कुछ डाला नहीं, ठीक है…लेकिन यू पी के लोगों का इस तरह अपमान करने की क्या ज़रूरत थी?
समझ लीजिए, यूपी के लोगों को “यूपी टाइप” होने पर गर्व है। हमको यूपी की भाषा, बोली, संस्कृति व इतिहास पर गर्व है। #यूपी_मेरा_अभिमान
— Priyanka Gandhi Vadra (@priyankagandhi) February 1, 2022
എല്ലാ വിഭാഗങ്ങളെയും ബജറ്റില്‍ അവഗണിച്ചു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഉദ്യോഗസ്‌ഥ വിഭാഗത്തിനും, മധ്യവർഗത്തിനും, പാവപ്പെട്ടവർക്കും, യുവാക്കൾക്കും, കർഷകർക്കും, ഇടത്തരം-ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചിരുന്നു.
M0di G0vernment’s Zer0 Sum Budget!
Nothing for
– Salaried class
– Middle class
– The poor & deprived
– Youth
– Farmers
– MSMEs— Rahul Gandhi (@RahulGandhi) February 1, 2022
ഇതിന് മറുപടി പറയവെയാണ് നിർമല സീതാരാമൻ ടിപ്പിക്കൽ യുപി ടൈപ്പ് പരാമർശം നടത്തിയത്. “യുപിയിൽ നിന്ന് ഓടിപ്പോയ ഒരു എംപിക്ക് തരാൻ കഴിയുന്ന ടിപ്പിക്കൽ യുപി ടൈപ്പ് ഉത്തരമാണ് അദ്ദേഹം നൽകിയതെന്ന് ഞാൻ കരുതുന്നു,”- എന്നായിരുന്നു നിർമല സീതാരാമന്റെ പ്രസ്‌താവന.
Most Read: ഫലസ്‌തീനികളോട് ഇസ്രായേൽ പെരുമാറുന്നത് വംശവെറിയോടെ; ആംനെസ്‌റ്റി