രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷയിൽ ഇന്ന് അന്തിമ വിധി

By Trainee Reporter, Malabar News
Aisha Sultana
Ajwa Travels

കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും. കേസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കവരത്തി പോലീസ് ഐഷയെ വിട്ടയച്ചിരുന്നു. ഇവർ നാളെ കൊച്ചിയിലേക്ക് മടങ്ങിയേക്കും.

ചാനൽ ചർച്ചക്കിടെ അബദ്ധത്തിൽ ബയോവെപ്പൺ പരാമർശം നടത്തിയെന്നാണ് ഐഷ കോടതിയിൽ അറിയിച്ചത്. എന്നാൽ ഹരജിക്കാരി കൃത്യമായ ബോധ്യത്തോടെ കേന്ദ്ര സർക്കാരിനെതിരെ രാജ്യദ്രോഹ പരാമർശം നടത്തുകയായിരുന്നുവെന്ന് ലക്ഷദ്വീപ് ഭരണകൂടം വാദിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ഐഷ കവരത്തി പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. അതിനിടെ ദ്വീപിലെത്തിയ ഐഷ സുൽത്താന കോവിഡ് മാനദണ്ഡ ലംഘനം നടത്തിയെന്ന് ആരോപിച്ചുള്ള രേഖകളും ഭരണകൂടം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Read also: വിതരണ ശൃംഖലയെ നിശ്‌ചലമാക്കി ടാറ്റക്കെതിരെ നടത്തിയ സൂചനാസമരം വൻവിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE