വിതരണ ശൃംഖലയെ നിശ്‌ചലമാക്കി ടാറ്റക്കെതിരെ നടത്തിയ സൂചനാസമരം വൻവിജയം

By Desk Reporter, Malabar News
akda Strike Against to TATA
സൂചനാ പണിമുടക്ക് കൊച്ചി മറൈന്‍ഡ്രൈവില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് പിസി ജേക്കബ് ഉൽഘാടനം ചെയ്യുന്നു. എജെ റിയാസ്, കെകെ റഫീക്ക്, ടി ജെയ്‌മോന്‍, കെഎസ് നിഷാദ്, ആന്റണി കൊട്ടാരം തുടങ്ങിയവര്‍ മുന്‍ നിരയില്‍
Ajwa Travels

കൊച്ചി: ടാറ്റാ കമ്പനിയുടെ കണ്ണന്‍ ദേവന്‍ തേയില, ടാറ്റ സാള്‍ട്ട്, ടാറ്റ കോഫി എന്നിവയുടെ കേരളത്തിലെ 67 മൊത്തവിതരണക്കാരെ ഏകപക്ഷീയമായി പിരിച്ചുവിട്ടതിനെതിരെ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (എകെഡിഎ) സംസ്‌ഥാന വ്യാപകമായി നടത്തിയ സൂചനാ പണിമുടക്ക് വിജയകരം.

സംസ്‌ഥാനത്തുടനീളം 800ല്‍ പരം കേന്ദ്രങ്ങളിലാണ് സമരം നടന്നത്. കൊച്ചി മറൈൻ ഡ്രൈവിലെ പെന്റാ മേനക ഷോപ്പിംഗ് കോംപ്ളെക്‌സിന് മുന്‍വശം നടന്ന എറണാകുളം ജില്ലാതല സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് പിസി ജേക്കബ് ഉൽഘാടനം ചെയ്‌തു.

എല്ലാക്കാലവും വ്യാപാരികളോട് അനുഭാവപൂര്‍വമായ നയം സ്വീകരിച്ചു വന്ന ടാറ്റാ കമ്പനിയുടെ പൊടുന്നനെയുള്ള നയം ആശങ്കെപ്പെടുത്തുന്നതാണെന്ന് പിസി ജേക്കബ് പറഞ്ഞു. ടാറ്റ പോലൊരു കമ്പനിക്കെതിരെ സമരം നടത്തേണ്ടിവരുന്നത് വ്യാപാരികള്‍ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണെന്നും, എത്രയും പെട്ടെന്ന് പ്രശ്‌ന പരിഹാരം കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പിസി ജേക്കബ് പറഞ്ഞു.

എകെഡിഎ ജില്ലാ പ്രസിഡണ്ട് കെകെ റഫീക്ക്, ജനറല്‍ സെക്രട്ടറി ടി ജെയ്‌മോന്‍, രക്ഷാധികാരി കെഎം ജോണ്‍, വൈസ് പ്രസിഡണ്ട് കെഎ സാലി, വിന്‍സെന്റ് ജോണ്‍, ആന്റണി കൊട്ടാരം, കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജി കാര്‍ത്തികേയന്‍, ട്രഷറര്‍ വിഇ അന്‍വര്‍, കെവിവിഇഎസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എജെ റിയാസ്, യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെഎസ് നിഷാദ്, സ്‌റ്റീൽ ട്രേഡേഴ്‌സ് സംസ്‌ഥാന പ്രസിഡണ്ട് മുഹമ്മദ് സാഗിര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംഘടനയില്‍ അംഗങ്ങളായ 5000ല്‍ പരം മൊത്തവിതരണക്കാരും അവരുടെ 8000ല്‍ അധികം വരുന്ന വിതരണ വാഹനങ്ങളും നിരത്തിലിറക്കാതെയാണ് സൂചനാ സമരം നടന്നത്. പിരിച്ചുവിട്ട മുഴുവന്‍ വിതരണക്കാരെയും തിരച്ചെടുക്കണമെന്നതാണ് എകെഡിഎയുടെ ആവശ്യം.

Most Read: ഇ- കൊമേഴ്‌സ് വിപണിക്ക് നിയന്ത്രണങ്ങൾ; കരട് ചട്ടങ്ങൾ പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE