28 മണിക്കൂർ കൊണ്ട് 10 നില കെട്ടിടം! അൽഭുതം ഈ നിർമാണം

By Desk Reporter, Malabar News
10 storey building in 28 hours !; This construction is amazing
Ajwa Travels

രണ്ടും മൂന്നും നിലയുള്ള കെട്ടിടങ്ങൾ പോലും നിർമിക്കാൻ മാസങ്ങളും വർഷങ്ങളും വരെ എടുക്കുന്ന സമയത്താണ് 10 നിലയുള്ള കെട്ടിടം വെറും മണിക്കൂറുകൾകൊണ്ട് പണിത് ചൈനയിലെ നിർമാതാക്കൾ അൽഭുതം തീർക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയിലെ ചാങ്ഷയിലാണ് ഈ അൽഭുത നിർമാണം നടന്നത്.

10 നിലകളുള്ള ഭവനസമുച്ചയം വെറും 28 മണിക്കൂറും 45 മിനുട്ടും കൊണ്ടാണ് പൂർത്തിയാക്കിയത്. ചൈനീസ് നിർമാതാക്കളായ ബ്രോഡ് ഗ്രൂപ്പാണ് നിർമാണത്തിനു നേതൃത്വം നൽകിയത്. കെട്ടിട സാമഗ്രികൾ മുൻകൂട്ടി സജ്‌ജീകരിക്കുന്ന പ്രീഫാബ്രിക്കേറ്റഡ് കൺസ്ട്രക്ഷൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഈ മഹാദൗത്യം ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് പൂർത്തീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങളും നേരത്തെ ഫാക്‌ടറിയിൽ സജ്‌ജീകരിച്ച ശേഷം എല്ലാംകൂടി സംയോജിപ്പിക്കുന്നതാണ് ഈ നിർമാണരീതി.

ഫാക്‌ടറിയിൽ മുൻകൂട്ടി തയ്യാറാക്കിയ കണ്ടെയ്‌നർ രൂപത്തിലുള്ള കെട്ടിടത്തിന്റെ ഭാഗങ്ങൾ ട്രക്കിൽ കയറ്റിയാണ് നിർമാണ സ്‌ഥലത്തെത്തിച്ചത്. തുടർന്ന് വലിയ ക്രെയിൻ ഉപയോഗിച്ച് ഓരോ ഭാഗങ്ങൾ അടുക്കിവച്ച് കെട്ടിടം പൂർണമായി സജ്‌ജീകരിക്കുകയായിരുന്നു. ഫർണീച്ചറുകളും വീട്ടുപകരണങ്ങളും മറ്റു സൗകര്യങ്ങളുമടക്കം എല്ലാവിധ മിനുക്കുപണികളും നടത്തിയാണ് കെട്ടിടത്തിന്റെ നിർമാണം വെറും മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കിയത്. നിർമാണം പൂർത്തിയായതോടെ ഫ്‌ളാറ്റിലേക്കുള്ള ജല, വൈദ്യുതി വിതരണവും ആരംഭിച്ചു.

കെട്ടിട നിർമാണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വളരെ വേഗത്തിലും എളുപ്പത്തിലും കെട്ടിട നിർമാണം പൂർത്തിയാക്കാൻ കഴിയുന്നതോടൊപ്പം ആവശ്യം വരുമ്പോൾ പെട്ടെന്ന് അഴിച്ചുവച്ച് സ്‌ഥലം ഒഴിപ്പിക്കാനും കഴിയുമെന്നതാണ് പ്രീഫാബ്രിക്കേറ്റഡ് നിർമാണ രീതിയുടെ സവിശേഷത. ഇതേ ഉപകരണങ്ങൾ ഉപയോഗിച്ച് മറ്റ് സ്‌ഥലത്ത് കെട്ടിടം മാറ്റിപ്പണിയാനും എളുപ്പം സാധിക്കും.

Most Read:  ‘പടികൾ കയറല്ലേ, വീഴും’; കുഞ്ഞിന് സംരക്ഷണം തീർത്ത് വളർത്തുനായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE