‘പടികൾ കയറല്ലേ, വീഴും’; കുഞ്ഞിന് സംരക്ഷണം തീർത്ത് വളർത്തുനായ

By Desk Reporter, Malabar News
'Do not climb stairs, will fall'; The dog protecting baby

നന്ദിയുടെ കാര്യത്തിൽ മാത്രമല്ല വിവേക ബുദ്ധിയിലും നായകൾ ഏറെ മുന്നിലാണ്. സംരക്ഷകനെന്നും കാവൽക്കാരനെന്നും നായകളെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല, അത് തെളിയിക്കുന്ന വിധത്തിൽ അവ പെരുമാറുന്നതുകൊണ്ടാണ്.

കുട്ടികളുമായി വളരെ പെട്ടന്ന് ഇണങ്ങുന്ന മൃഗമാണ് നായകൾ. മനുഷ്യരെപ്പോലെ, അല്ലെങ്കിൽ അതിനേക്കാൾ നന്നായി കുഞ്ഞുങ്ങളെ ഇവ നോക്കും. ഇതിന് ഉദാഹരണമാകുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്.

പടിക്കെട്ടുകൾ കയറാതെ ഒരു കുഞ്ഞിനെ തടഞ്ഞു നിർത്തുന്ന വളർത്തുനായയാണ് വീഡിയോയിൽ ഉള്ളത്. പടിയില്‍ തടസമായി ഇരുന്നുകൊണ്ടാണ് നായ കുരുന്നിനെ സംരക്ഷിക്കുന്നത്. വീഡിയോ വൈറലായതോടെ കമന്റുകളുമായി നിരവധിപേർ രംഗത്തെത്തി. മനോഹരമായ കാഴ്‌ചയെന്ന് ചിലർ കമന്റ് ചെയ്‌തപ്പോൾ മറ്റു ചിലർ നായയുടെ കരുതലിനെ പ്രശംസിച്ചു.

Most Read:  മലിനജലം ഒഴുക്കാൻ മാത്രമല്ല, വീട് ഒരുക്കാനും ഈ പൈപ്പ് മതി; വ്യത്യസ്‌ത ആശയവുമായി യുവതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE