കൊല്ലം: വിസ്‍മയ കേസില്‍ ഇന്ന് നിര്‍ണായക വിസ്‌താരം. പ്രതി കിരണിന്റെ ബന്ധുക്കളെയാണ് ഇന്ന് വിസ്‌തരിക്കുക. കിരണിന്റെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എന്നിവരെയാണ് വിസ്‌തരിക്കുക. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. നേരത്തെ കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.
വിസ്‍മയയുടെ ആത്‌മഹത്യാ കുറിപ്പ് പോലീസുകാരന് കൈമാറിയെന്ന് മൊഴി നല്‍കിയതോടെയാണ് സദാശിവന്‍ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. നേരത്തെ നല്‍കിയ മൊഴിയിലോ മാദ്ധ്യമങ്ങളോടോ വിസ്‍മയയുടെ ആത്‌മഹത്യാ കുറിപ്പിനെ കുറിച്ച് പറഞ്ഞിരുന്നില്ല. വിചാരണ വേളയിലാണ് സദാശിവൻ പിള്ള പുതിയ മൊഴി നൽകിയത്.
സംഭവം നടന്ന ദിവസം ശബ്‌ദം കേട്ട് എത്തിയപ്പോഴാണ് വിസ്‌മയ നിലത്ത് കിടക്കുന്ന രീതിയില്‍ കണ്ടതെന്നായിരുന്നു സദാശിവന്‍ പിള്ള നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ആത്‌മഹത്യാ കുറിപ്പിനെ സംബന്ധിച്ച് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇയാൾ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യം ഉയര്‍ത്തിയത്.
Read Also: ഒമൈക്രോൺ വ്യാപനം; ജാഗ്രത പാലിക്കാൻ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ്