ന്യൂഡെൽഹി: മഹാരാഷ്ട്രയിലെ അമരാവതിയിൽ 54കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ദേശീയ അന്വേഷണ ഏജൻസിയോട് (എൻഐഎ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. 54കാരനായ ഉമേഷ് കോൽഹെയുടെ കൊലപാതകത്തിന് ഉദയ്പൂർ സംഭവവുമായി ബന്ധമുണ്ടെന്ന് അമരാവതിയിലെ പ്രാദേശിക ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു, ഇതാണ് കേന്ദ്ര തീവ്രവാദ വിരുദ്ധ ഏജൻസി അന്വേഷിക്കുക.
“ഉമേഷ് കോൽഹെയുടെ കൊലപാതകത്തിന് പിന്നിലെ ഒരേയൊരു കാരണം നുപൂർ ശർമ വിവാദമാണ്. പോലീസ് ഡിപ്പാർട്ട്മെന്റിലുള്ളവരും അങ്ങനെ കരുതുന്നു. നുപൂർ ശർമയെ പിന്തുണച്ചതിനാലാണ് കൊലയാളികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് ഞങ്ങൾ മനസിലാക്കി, പക്ഷേ പോലീസ് ഇത് മറയ്ക്കാൻ ശ്രമിക്കുകയാണ്,”- അമരാവതി ജില്ലയിലെ ബിജെപി നേതാവ് തുഷാർ ഭാരതിയ പറഞ്ഞു.
“ഇത് സംഭവിച്ചത് 21ന് (ജൂൺ). 22ന് ഇത് വ്യാപകമായി റിപ്പോർട് ചെയ്യപ്പെട്ടിരുന്നെങ്കിൽ, (ഉദയ്പൂർ തയ്യൽക്കാരൻ) കനയ്യ (ലാൽ) കൊല്ലപ്പെടുമായിരുന്നില്ല. അതുകൊണ്ടാണ് പോലീസ് ഇത് മറച്ചുവെക്കാൻ ശ്രമിക്കുന്നത്. പ്രതികളെ പിടികൂടിയിട്ടും യഥാർഥ കാരണം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, കേസ് അവരിൽ നിന്ന് മാറ്റണം,”- അദ്ദേഹം പറഞ്ഞു.
Most Read: പീഡന പരാതിയില്‍ പിസി ജോര്‍ജ് അറസ്റ്റില്‍