മഹാരാഷ്‌ട്രയിലെ കൊലപാതകം; എൻഐഎ അന്വേഷണത്തിന് അമിത് ഷാ ഉത്തരവിട്ടു

By Desk Reporter, Malabar News
Amit Shah orders NIA probe into Maharashtra murder
Ajwa Travels

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിലെ അമരാവതിയിൽ 54കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ദേശീയ അന്വേഷണ ഏജൻസിയോട് (എൻഐഎ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. 54കാരനായ ഉമേഷ് കോൽഹെയുടെ കൊലപാതകത്തിന് ഉദയ്‌പൂർ സംഭവവുമായി ബന്ധമുണ്ടെന്ന് അമരാവതിയിലെ പ്രാദേശിക ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു, ഇതാണ് കേന്ദ്ര തീവ്രവാദ വിരുദ്ധ ഏജൻസി അന്വേഷിക്കുക.

“ഉമേഷ് കോൽഹെയുടെ കൊലപാതകത്തിന് പിന്നിലെ ഒരേയൊരു കാരണം നുപൂർ ശർമ വിവാദമാണ്. പോലീസ് ഡിപ്പാർട്ട്‌മെന്റിലുള്ളവരും അങ്ങനെ കരുതുന്നു. നുപൂർ ശർമയെ പിന്തുണച്ചതിനാലാണ് കൊലയാളികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് ഞങ്ങൾ മനസിലാക്കി, പക്ഷേ പോലീസ് ഇത് മറയ്‌ക്കാൻ ശ്രമിക്കുകയാണ്,”- അമരാവതി ജില്ലയിലെ ബിജെപി നേതാവ് തുഷാർ ഭാരതിയ പറഞ്ഞു.

“ഇത് സംഭവിച്ചത് 21ന് (ജൂൺ). 22ന് ഇത് വ്യാപകമായി റിപ്പോർട് ചെയ്യപ്പെട്ടിരുന്നെങ്കിൽ, (ഉദയ്‌പൂർ തയ്യൽക്കാരൻ) കനയ്യ (ലാൽ) കൊല്ലപ്പെടുമായിരുന്നില്ല. അതുകൊണ്ടാണ് പോലീസ് ഇത് മറച്ചുവെക്കാൻ ശ്രമിക്കുന്നത്. പ്രതികളെ പിടികൂടിയിട്ടും യഥാർഥ കാരണം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, കേസ് അവരിൽ നിന്ന് മാറ്റണം,”- അദ്ദേഹം പറഞ്ഞു.

Most Read:  പീഡന പരാതിയില്‍ പിസി ജോര്‍ജ് അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE