മൂന്നാർ: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ പോലീസ് സ്റ്റേഷന് സമീപത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ഓരാഴ്ചക്കിടെ ഇത് അഞ്ചാം തവണയാണ് മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ബൊട്ടാണിക്കൽ ഗാർഡന് സമീപത്തും മണ്ണിടിഞ്ഞിരുന്നു. മണ്ണിടിച്ചിൽ തുടർച്ചയായതോടെ പഴയമൂന്നാർ വഴിയുള്ള ഗതാഗതത്തിന് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പകരം കുഞ്ചിത്തണ്ണി, രാജാക്കാട് മേഖലയിലൂടെ ബോഡിമെട്ട് ഭാഗത്തേക്ക് പോകണമെന്ന നിർദ്ദേശമാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ മൂന്നാറിൽ അടക്കം ശക്തമായ മഴ തുടരുകയാണ്.
Most Read: ശ്രീലങ്കയെ സഹായിക്കും, അഭയാർഥി പ്രതിസന്ധിയില്ല; വിദേശകാര്യ മന്ത്രി








































