മൂന്നാർ-ദേവികുളം പാതയിൽ തുടർച്ചയായി മണ്ണിടിച്ചിൽ; ഗതാഗത തടസമുണ്ടായി

By Team Member, Malabar News
Landslide in Malappuram
Rep. Image
Ajwa Travels

ഇടുക്കി: ജില്ലയിലെ മൂന്നാർ-ദേവികുളം പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ബൊട്ടാണിക്കൽ ഗാർഡന് സമീപത്തായാണ് ഇപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഇത് നാലാമത്തെ തവണയാണ് മേഖലയില്‍ മണ്ണിടിച്ചിലുണ്ടാകുന്നത്.

തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടാകുന്നതോടെ പഴയമൂന്നാര്‍ വഴിയുള്ള ഗതാഗതത്തിന് ജില്ലാ കളക്‌ടർ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പകരമായി കുഞ്ചിത്തണ്ണി, രാജാക്കാട് മേഖലയിലൂടെ ബോഡിമെട്ട് ഭാഗത്തേക്ക് പോകണമെന്ന നിര്‍ദ്ദേശമാണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്.

നിലവിൽ ജില്ലയില്‍ മൂന്നാറിലടക്കം ശക്‌തമായ മഴ തുടരുകയാണ്. ഇടവിട്ട് ശക്‌തമായി മഴ പെയ്യുകയാണ്. അടിമാലി-കുമളി പാതയില്‍ കല്ലാര്‍കുട്ടിക്ക് സമീപവും മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായിട്ടുണ്ട്.

Read also: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE