കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗത തടസം

By Trainee Reporter, Malabar News
landslide on the Kochi-Dhanushkodi
Ajwa Travels

മൂന്നാർ: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ പോലീസ് സ്‌റ്റേഷന് സമീപത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണുനീക്കി ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

ഓരാഴ്‌ചക്കിടെ ഇത് അഞ്ചാം തവണയാണ് മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ബൊട്ടാണിക്കൽ ഗാർഡന് സമീപത്തും മണ്ണിടിഞ്ഞിരുന്നു. മണ്ണിടിച്ചിൽ തുടർച്ചയായതോടെ പഴയമൂന്നാർ വഴിയുള്ള ഗതാഗതത്തിന് ജില്ലാ കളക്‌ടർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

പകരം കുഞ്ചിത്തണ്ണി, രാജാക്കാട് മേഖലയിലൂടെ ബോഡിമെട്ട് ഭാഗത്തേക്ക് പോകണമെന്ന നിർദ്ദേശമാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ മൂന്നാറിൽ അടക്കം ശക്‌തമായ മഴ തുടരുകയാണ്.

Most Read: ശ്രീലങ്കയെ സഹായിക്കും, അഭയാർഥി പ്രതിസന്ധിയില്ല; വിദേശകാര്യ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE