തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ ബിജിപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടി. പ്രമേയം പാസാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും, ആഭ്യന്തര മന്ത്രാലയത്തെ വെല്ലുവിളിക്കുകയാണ് ഇതിലൂടെ ചെയ്‌തതെന്നും അദ്ദേഹം വ്യക്‌തമാക്കി.
ലക്ഷദ്വീപിൽ നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ 5000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും, മറ്റുള്ളവയെല്ലാം നുണ പ്രചാരണമാണെന്നും എപി അബ്‌ദുള്ളക്കുട്ടി പറഞ്ഞു. ദ്വീപിൽ ഇനി മുതൽ 2 കുട്ടികളുള്ള ആളുകൾ തിരഞ്ഞെടുപ്പിൽ മൽസരിച്ചാൽ മതിയെന്ന തീരുമാനം, ലക്ഷദ്വീപിലെ ഭൂമി ചുരുങ്ങുന്നതിനാൽ ആളുകളുടെ എണ്ണം കൂടാതിരിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
കൂടാതെ ലക്ഷദ്വീപിൽ നിലനിന്നിരുന്ന കുടിവെള്ള പ്രശ്‌നം പരിഹരിച്ചതും, റോഡുകൾ നിർമിച്ചതും ബിജെപി ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടെ നിലനിൽക്കുന്ന പാരിസ്‌ഥിതിക-സാംസ്‌കാരിക ഘടകങ്ങൾ സംരക്ഷിച്ചുകൊണ്ട് ദ്വീപിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസ്‌റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും എപി അബ്‌ദുള്ളക്കുട്ടി വ്യക്‌തമാക്കി.
Read also : ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് ആദ്യകുർബാന; കൊച്ചിയിൽ പള്ളി വികാരി അറസ്‌റ്റിൽ







































