ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് ആദ്യകുർബാന; കൊച്ചിയിൽ പള്ളി വികാരി അറസ്‌റ്റിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

കൊച്ചി: ലോക്ക്ഡൗൺ വിലക്കുകൾ തുടരുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ആദ്യകുർബാന ചടങ്ങ് സംഘടിപ്പിച്ച പള്ളി വികാരി അറസ്‌റ്റിൽ. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ് പാലമറ്റത്താണ് അറസ്‌റ്റിലായത്‌.

ഇന്ന് രാവിലെ 8 മണിയോടെയാണ് ആദ്യകുർബാന ചടങ്ങ് നടന്നത്. സംഭവത്തിൽ 25ഓളം ആളുകൾക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികൾ, മാതാപിതാക്കൾ, പള്ളി വികാരി, സഹ വികാരി എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. സമീപവാസികളാണ് ചടങ്ങിനെതിരെ പരാതി നൽകിയത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് സ്‌ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു. 100ലധികം ആളുകൾ ചടങ്ങിൽ പങ്കെടുത്തെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

എപിഡെമിക് ആക്‌ട് പ്രകാരമാണ് ഇവർക്ക് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. അറസ്‌റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഫാ. ജോർജ് പാലമറ്റത്തെ പിഴ ഈടാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു. അതേസമയം, കേസിലെ മുഴുവൻ പ്രതികളെയും അറസ്‌റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Read also: സെൻട്രൽ വിസ്‌ത പദ്ധതി; നിർമാണം തടയാനാകില്ലെന്ന് ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE