കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. രണ്ടാഴ്‌ചക്കകം രാജ്യത്തിനകത്ത് വിതരണം ചെയ്യാന്‍ നടപടി പൂര്‍ത്തിയാക്കും. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാലയാണ് ഇക്കാര്യം അറിയിച്ചത്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനകയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വാക്‌സിനായാണ് അനുമതി തേടുന്നത്. വാക്‌സിൻ ഉത്പാദനത്തെ സംബന്ധിച്ച വിവരങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്നും അദര്‍ പൂനവാല പറഞ്ഞു. 2021 ജൂലൈയോടുകൂടി 300- 400 ദശലക്ഷം ഡോസ് വാക്‌സിൻ വേണ്ടി വരുമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
പൂനയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിത്തിയിരുന്നു. മോദി സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് അദര്‍ പൂനവാല ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ വികസിപ്പിക്കുന്ന മൂന്ന് സംസ്‌ഥാനങ്ങളിലെ മരുന്ന് കമ്പനികള്‍ അദ്ദേഹം സന്ദര്‍ശിച്ചു. നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ അഡ്വാന്‍സ് ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്.
Also Read: സബ്‌സിഡി തുക ‘പൂജ്യം’; ബാങ്ക് അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്‌സിഡിയുടെ വരവില്ലാതായി







































