കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും

By News Desk, Malabar News
udf_malabar news
Representational Image
Ajwa Travels

ഡെൽഹി: കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക നാളെ വൈകിട്ട് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗം അന്തിമ സ്‌ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പട്ടിക ഒറ്റഘട്ടമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ എംപിമാർ മൽസരിക്കുമോയെന്ന് നാളെ വ്യക്‌തമാകുമെന്നും പറഞ്ഞു. താൻ മൽസരിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്‌തമാക്കി.

മുൻ മന്ത്രി കെ ബാബുവിനെ വീണ്ടും തൃപ്പുണിത്തറയിൽ മൽസരിപ്പിക്കാൻ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. സാധ്യതാ പട്ടികയിൽ കെ ബാബു ഇടം പിടിച്ചു. കണ്ണൂരിൽ സതീശൻ പാച്ചേനിയും ബാലുശ്ശേരിയിൽ ധർമ്മജൻ ബോൾഗാട്ടിയുമാണ് പരിഗണനയിലുള്ളത്.

കോഴിക്കോട് നോർത്തിൽ കെഎസ്‍യു നേതാവ് കെഎം അഭിജിത്തും കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴക്കനുമാണ് കോൺഗ്രസ് പട്ടികയിൽ ഉള്ളത്. വാമനപുരം മണ്ഡലത്തിൽ ആനാട് ജയൻ, പാറശാലയിൽ അൻസജിത റസൽ എന്നിവരെയും പരിഗണിക്കുന്നു.

വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയും വീണ എസ് നായരെയും പരിഗണിക്കുന്നുണ്ട്. കാട്ടാക്കടയിൽ ആർവി രാജേഷിനെയും നെയ്യാറ്റിൻകര സനലിനെയും സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയൻകീഴ്‍ വേണുഗോപാലിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്.

Also Read: ശക്‌തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE