ശക്‌തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

By Desk Reporter, Malabar News
heavy rain kerala
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ നാല് ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു.

ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന ശക്‌തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. കേരള – കർണാടക തീരത്ത് 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും മോശം കാലാവസ്‌ഥക്കും സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശിച്ചു.

Also Read:  മഞ്ചേശ്വരത്ത് വിവി രമേശന്‍ സിപിഐഎം സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE