ഡെൽഹി: രാജ്യത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ന്യൂഡൽഹി, നോയിഡ എന്നിവിടങ്ങളിൽ നിന്ന് 37 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തിൽ എട്ട് പേർ അറസ്റ്റിലായി.
അഫ്ഗാനിസ്ഥാൻ, ഉസ്ബകിസ്താൻ പൗരൻമാരും അറസ്റ്റിലായവരിൽ ഉൾപ്പെടും. ഡെൽഹിയിലെ ഒരു ഗോഡൗണിൽ നിന്ന് 16.1 കിലോ ഹെറോയിനും നോയിഡയിൽ നിന്ന് 21.2 കിലോഗ്രാം ഹെറോയിനുമാണ് പിടികൂടിയത്.
ഗുജറാത്തിലെ അദാനിയുടെ മുന്ദ്ര പോർട്ടിൽ നിന്ന് കഴിഞ്ഞ ദിവസം 3000 കിലോ മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നോയിഡയിൽ നിന്ന് ഹെറോയിൻ അടക്കമുള്ള ലഹരിമരുന്ന് ശേഖരം പിടികൂടിയിരിക്കുന്നത്.
ഗുജറാത്തിലെ മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നാലെ ന്യൂഡെൽഹി, നോയിഡ, ചെന്നൈ, കോയമ്പത്തൂർ, അഹ്മദാബാദ്, മാണ്ഡവി, ഗാന്ധിദാം, വിജയവാഡ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു.
Most Read: ‘സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ല’; മുഖ്യമന്ത്രി









































