നോയിഡയിലും ഡെൽഹിയിലും വൻ മയക്കുമരുന്ന് വേട്ട

By Staff Reporter, Malabar News
drugs cought-delhi

ഡെൽഹി: രാജ്യത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ന്യൂഡൽഹി, നോയിഡ എന്നിവിടങ്ങളിൽ നിന്ന് 37 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തിൽ എട്ട് പേർ അറസ്‌റ്റിലായി.

അഫ്‌ഗാനിസ്‌ഥാൻ, ഉസ്ബകിസ്‌താൻ പൗരൻമാരും അറസ്‌റ്റിലായവരിൽ ഉൾപ്പെടും. ഡെൽഹിയിലെ ഒരു ഗോഡൗണിൽ നിന്ന് 16.1 കിലോ ഹെറോയിനും നോയിഡയിൽ നിന്ന് 21.2 കിലോഗ്രാം ഹെറോയിനുമാണ് പിടികൂടിയത്.

ഗുജറാത്തിലെ അദാനിയുടെ മുന്ദ്ര പോർട്ടിൽ നിന്ന് കഴിഞ്ഞ ദിവസം 3000 കിലോ മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നോയിഡയിൽ നിന്ന് ഹെറോയിൻ അടക്കമുള്ള ലഹരിമരുന്ന് ശേഖരം പിടികൂടിയിരിക്കുന്നത്.

ഗുജറാത്തിലെ മയക്കുമരുന്ന് വേട്ടയ്‌ക്ക് പിന്നാലെ ന്യൂഡെൽഹി, നോയിഡ, ചെന്നൈ, കോയമ്പത്തൂർ, അഹ്‌മദാബാദ്, മാണ്ഡവി, ഗാന്ധിദാം, വിജയവാഡ എന്നിവിടങ്ങളിൽ പരിശോധന ശക്‌തമാക്കിയിരുന്നു.

Most Read: ‘സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ല’; മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE