കൊല്‍ക്കത്ത: ബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷമാവാൻ കാരണം ബിജെപിയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്ത് നിന്ന് ധാരാളം പേരെ ബിജെപിക്കാര്‍ ബംഗാളിൽ എത്തിച്ചെന്നും ഇതേത്തുടർന്നാണ് സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതെന്നും മമത ആരോപിച്ചു.
‘തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ബിജെപി നേതാക്കള്‍ ധാരാളം പേരെ ബംഗാളിൽ എത്തിച്ചിരുന്നു. ഞങ്ങള്‍ വളരെ കഷ്‍ടപ്പെട്ടാണ് രോഗ വ്യാപനനിരക്ക് കുറച്ചു കൊണ്ടുവന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ അവര്‍ നടത്തിയ പ്രചാരണങ്ങള്‍ സ്‌ഥിതി വഷളാക്കി’, മമത പറഞ്ഞു.
അതേസമയം രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമായ അവസ്‌ഥയിലേക്ക് നീങ്ങുകയാണ്. 24 മണിക്കൂറിനിടെ 1.84 ലക്ഷം കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട് ചെയ്‌തത്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയധികം പോസിറ്റീവ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട് ചെയ്യപ്പെടുന്നത്.
Read also: ‘രാജ്യത്ത് ഇനി പൂർണ്ണമായ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കില്ല’; നിർമല സീതാരാമൻ







































