‘രാജ്യത്ത് ഇനി പൂർണ്ണമായ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കില്ല’; നിർമല സീതാരാമൻ

By News Desk, Malabar News
nirmala-finanace-minister
ധനമന്ത്രി നിര്‍മല സീതാരാമൻ
Ajwa Travels

ഡെൽഹി: രാജ്യത്താകെ ഇനി പൂർണ്ണമായ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കില്ല, പ്രാദേശികമായി നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇനിയൊരു ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് രാജ്യത്തെ വീണ്ടും വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാൻ കേന്ദ്ര സർക്കാരിന് ആഗ്രഹമില്ലെന്ന് ധനമന്ത്രി വിശദീകരിച്ചു.

വാക്‌സിനേഷനും പരിശോധനയും ഉൾപ്പടെയുള്ള കാര്യങ്ങൾ രോഗ വ്യാപനത്തെ തടയുന്നതിന് വേണ്ടി രാജ്യത്ത് വളരെ വേഗത്തിൽ നടപ്പാക്കുന്ന സാഹചര്യത്തിൽ ഇനിയൊരു ലോക്ക്‌ഡൗൺ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

അതേസമയം രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയധികം പോസിറ്റീവ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട് ചെയ്യപ്പെടുന്നത്.

Read Also: കർഷകർക്ക് ഐക്യദാർഢ്യം; ഏപ്രിൽ 21ന്​ ഡെൽഹിയിലേക്ക്​ മാർച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE