കോവിഡ് ഇന്ത്യ; 25,404 രോഗബാധ, പകുതിയിലേറെ കേസുകളും കേരളത്തിൽ

By Staff Reporter, Malabar News
covid in india
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,32,89,579 ആയി ഉയർന്നു.

37,127 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. 3,24,84,159 പേരാണ് ഇതുവരെയായി രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്.

അതേസമയം 339 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 4,43,213 ആയി.

3,62,207 സജീവ കേസുകളാണ് രാജ്യത്തിപ്പോൾ ഉള്ളത്.

നിലവിൽ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം 15,058 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 91,885 സാമ്പിൾ പരിശോധിച്ചതിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 28,439 പേർ രോഗമുക്‌തി നേടിയപ്പോൾ കഴിഞ്ഞ ദിവസം കേരളത്തിൽ 99 കോവിഡ് മരണവും റിപ്പോർട് ചെയ്‌തു.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 75,22,38,324 ഡോസ് വാക്‌സിൻ ഇതുവരെ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 78,66,950 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തിട്ടുണ്ട്‌.

Most Read: ചരിത്രത്തിലാദ്യമായി ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ മഴ പെയ്‌തു; പ്രളയഭീതിയിൽ ലോകം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE