കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അച്ഛനും മകനും വെട്ടേറ്റു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് അശോക് കുമാർ, ശരത് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ബൈജു എന്നയാളാണ് ഇവരെ വെട്ടി പരിക്കേൽപ്പിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അശോക് കുമാറിന്റെ വീട്ടിലേക്ക് കോൺക്രീറ്റിനുള്ള സാധനങ്ങളുമായി വന്ന ലോറി കടന്നുപോകാനായി റോഡിൽ ഉണ്ടായിരുന്ന ബൈജുവിന്റെ ബൈക്ക് നീക്കിവെച്ചതാണ് ആക്രമണത്തിന് കാരണം. ഇവർ തമ്മിൽ നേരത്തെ പ്രശ്‌നങ്ങൾ ഉള്ളതായി നാട്ടുകാർ പറയുന്നു.
Most Read| ഗാസ വംശഹത്യയുടെ വക്കിലെന്ന് യുഎൻ; ആക്രമണം ശക്‌തമാക്കി ഇസ്രയേൽ







































