ന്യൂഡെൽഹി: തിരുവനന്തപുരം ജില്ലയിലെ പേരൂർക്കടയിൽ മാതാവിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത് ദത്ത് നൽകിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം ദേശീയ നേതാവ് ബൃന്ദ കാരാട്ട്. മനുഷ്യത്വരഹിതമായ കാര്യമാണ് നടന്നതെന്നും, അനുപമക്ക് കുട്ടിയെ തിരികെ ലഭിക്കണമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
കുഞ്ഞിനെ ദത്തെടുത്ത അമ്മയും സ്വന്തമെന്ന് കരുതിയാണ് കുട്ടിയെ വളര്‍ത്തുന്നത്. ഇക്കാര്യം അവർ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ ബൃന്ദ കാരാട്ട്, എന്നാൽ അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു.
ഡെൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ സംസാരിക്കുമ്പോഴാണ് ബൃന്ദ മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അനുപമ നേരത്തെ തന്നെ ബൃന്ദ കാരാട്ടിന് പരാതി നൽകിയിരുന്നു. തുടർന്ന് പരാതിയിൽ ഇടപെടാനായി പികെ ശ്രീമതിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
Read also: നിരാഹാരം ആരംഭിച്ചു; നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടമെന്ന് അനുപമ









































