ന്യൂഡെൽഹി: 2022 കേന്ദ്ര ബജറ്റ് അവതരണത്തിന് പാർലമെന്റിൽ തുടക്കം. കോവിഡ് വെല്ലുവിളി പരാമർശിച്ചുകൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്. കോവിഡ് വെല്ലുവിളി നേരിടാൻ രാജ്യം സജ്‌ജമാണെന്ന് ധനമന്ത്രി പറഞ്ഞു.
പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം പൂര്‍ണമായും സജ്‌ജമാണ്. കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചവരെ ധനമന്ത്രി സ്‌മരിച്ചു. വാക്‌സിനേഷൻ വേഗത കൂടിയത് കോവിഡ് പ്രതിസന്ധിയെ നേരിടാൻ സഹായകമായി. കോവിഡ് പ്രതിസന്ധിയിൽ നിന്നും സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരുന്നു. 60 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ ഇക്കാലയളവിലായി. ആരോഗ്യമേഖലയും മെച്ചപ്പെട്ടു വരുന്നു. അടുത്ത അഞ്ച് വർഷത്തിൽ 30 ലക്ഷം കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത് എന്നും ധനമന്ത്രി പറഞ്ഞു. യുവാക്കൾക്കും കർഷകർക്കും പട്ടികജാതി-പട്ടികവർഗക്കാർക്കും സ്‌ത്രീകൾക്കും പാവപ്പെട്ടവർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ബജറ്റാകും ഇതെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: യുപിയിൽ ബിജെപി സ്‌ഥാനാർഥികൾക്ക് നേരെ കരിങ്കൊടിവീശി കരിമ്പ് കര്‍ഷകര്‍