കോഴിക്കോട്: ജില്ലയിലെ കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. തീപിടിച്ചതോടെ കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
എന്നാൽ, സീറ്റ് ബെൽറ്റ് കുടുങ്ങിപ്പോയതിനാൽ ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് സേനാ ഉദ്യോഗസ്‌ഥർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണവും വ്യക്‌തമല്ല.
Most Read| ബിജെപിക്കെതിരായ പരസ്യം; അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം