Mon, Mar 23, 2026
25.6 C
Dubai

ഞാനും ജനങ്ങളും ഒരുപോലെ തന്നെ; വിവാഹം മാറ്റിവച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി

വെല്ലിങ്‌ടൺ: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ തന്റെ വിവാഹം മാറ്റി വയ്‌ക്കുന്നുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൺ. ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും ഞാനും തമ്മിൽ വ്യത്യാസമൊന്നുമില്ല. കോവിഡ് കാരണം സമാനമായ...

വാക്‌സിൻ പാസ് നിർബന്ധമാക്കി; ഫ്രാൻസിൽ വൻ പ്രതിഷേധം

പാരീസ്: പൊതു ചടങ്ങുകളിൽ പങ്കെടുക്കാനും, പൊതു ഇടങ്ങളിലൂടെ സഞ്ചരിക്കാനും വാക്‌സിനേഷൻ ഹെൽത്ത് പാസ് നിർബന്ധമാക്കുന്ന തീരുമാനം പുറത്തു വന്നതിന് പിന്നാലെ ഫ്രാൻസിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ. ഏകദേശം 38,000ത്തോളം പേർ കഴിഞ്ഞ ദിവസം നടന്ന...

യമനിലെ ജയിലിൽ വ്യോമാക്രമണം; അപലപിച്ച് ഐക്യരാഷ്‌ട്ര സഭ

ന്യൂയോർക്ക് സിറ്റി: യമനിലെ ഹൂതി വിമതർ നടത്തുന്ന ജയിലിനു നേരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഐക്യരാഷ്‌ട്ര സഭ (യുഎൻ). തുടർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ...

പാക്കിസ്‌ഥാനിൽ സ്‌ഫോടനം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

ലാഹോർ: പാകിസ്‌ഥാനിലെ ലാഹോറിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. ലാഹോറിലെ അനാർക്കലി മാർക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ഇരുചക്ര വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്....

ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻ‌വലിക്കുന്നു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ലണ്ടൻ: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. മാസ്‌ക് ധരിക്കുന്നത് ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളാണ് പിൻവലിച്ചതായി അദ്ദേഹം വ്യക്‌തമാക്കിയത്‌. കൂടാതെ വലിയ പരിപാടികൾക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്...

സ്‌കൈയിങ് അപകടത്തില്‍ ഫ്രഞ്ച് നടന് ദാരുണാന്ത്യം

പാരിസ്: സ്‌കൈയിങ് അപകടത്തിൽ പ്രശസ്‌ത ഫ്രഞ്ച് നടൻ ഗാസ്‌പാർഡ് ഉല്യേൽ അന്തരിച്ചു. 37 വയസായിരുന്നു. കിഴക്കൻ ഫ്രാൻസിലെ ആൽപ്‌സ് പർവത നിരകളിൽ ചൊവ്വാഴ്‌ചയാണ് അപകടം നടന്നത്. സ്‌കൈയിങ്ങിനിടയിൽ മറ്റൊരാളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായ...

മുസ്‌ലിം രാജ്യങ്ങള്‍ താലിബാനെ അംഗീകരിക്കണം; ആഹ്വാനം ചെയ്‌ത്‌ അഫ്‌ഗാൻ പ്രധാനമന്ത്രി

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കാന്‍ ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി മുഹമ്മദ് ഹസന്‍ അഖുന്ദ്. മുസ്‌ലിം രാജ്യങ്ങള്‍ താലിബാനെ ഔദ്യോഗികമായി അംഗീകരിക്കാന്‍ മുന്‍കൈ എടുക്കണമെന്നും, അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തിന്...

പടിഞ്ഞാറന്‍ അഫ്‌ഗാനിൽ ഭൂചലനം; 26 മരണം

ഹെറാത്: പടിഞ്ഞാറന്‍ അഫ്‌ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 പേർ മരിച്ചു. തിങ്കളാഴ്‌ചയാണ് ഭുചലനം അനുഭവപ്പെട്ടത്. റിക്‌ടർ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് സ്‌ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ്...
- Advertisement -