ഞാനും ജനങ്ങളും ഒരുപോലെ തന്നെ; വിവാഹം മാറ്റിവച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി

By Staff Reporter, Malabar News
jacinda-ardern

വെല്ലിങ്‌ടൺ: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ തന്റെ വിവാഹം മാറ്റി വയ്‌ക്കുന്നുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൺ.

ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും ഞാനും തമ്മിൽ വ്യത്യാസമൊന്നുമില്ല. കോവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവർക്കൊപ്പം ഞാനും ചേരുന്നു. ഇതേ അവസ്‌ഥ ഉള്ളവരോട് ക്ഷമ ചോദിക്കുന്നു; ജസീന്ത പറഞ്ഞു. പൂർണ്ണമായും വാക്‌സിനെടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താമെന്നിരിക്കെ വിവാഹം മാറ്റിവയ്‌ക്കാൻ ജസീന്ത തീരുമാനം എടുക്കുകയായിരുന്നു.

ടെലിവിഷൻ അവതാരകനായ ക്ളർക്ക് ഗേഫോഡാണ് ജസീന്തയുടെ വരൻ. ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു പരിപാടിക്കിടെയാണ് ജസീന്ത ഗേഫോഡിനെ കാണുന്നത്. പിന്നീട് ഈ കൂടിക്കാഴ്‌ച സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിവെച്ചു. മൂന്ന് വയസുള്ള ഒരു മകളും ഇവർക്കുണ്ട്. അടുത്ത കാലത്തായാണ് തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന് ഇരുവരും പ്രഖ്യാപിച്ചത്.

Read Also: ഒഎൽഎക്‌സ് വഴി ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE