പുകവലിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ന്യൂസിലാന്‍ഡ്; ലക്ഷ്യം ‘പുകവലിക്കാത്ത തലമുറ’

By Syndicated , Malabar News
Ajwa Travels

വെല്ലിംഗ്ടണ്‍: 14 വയസിന് താഴെയുള്ള ചെറുപ്പക്കാരെ സിഗരറ്റ് വാങ്ങുന്നതില്‍ നിന്നും വിലക്കികൊണ്ട് നിയമം പാസാക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്. പുകവലിക്കാരില്‍ ഭൂരിഭാഗവും ചെറിയ പ്രായത്തിലാണ് ഈ ശീലം തുടങ്ങുന്നത് എന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം.

പുകയില ഉല്‍പന്നങ്ങളില്‍ നിക്കോട്ടിന്റെ അളവ് കുറക്കുന്നതിനൊപ്പം അവ വില്‍ക്കുന്നതിന് അനുമതിയുള്ള റീട്ടെയിലര്‍മാരുടെ എണ്ണം നിയന്ത്രിക്കാനുമാണ് സര്‍ക്കാര്‍ നീക്കം. ജനങ്ങളിലെ പുകവലി ശീലത്തെ മാറ്റിയെടുക്കുന്നതിന് മറ്റ് നടപടികള്‍ കൂടുതല്‍ സമയമെടുക്കും എന്നതുകൊണ്ടുള്ള സർക്കാർ നടപടി സിഗരറ്റ് വ്യവസായത്തെ നേരിട്ട് ബാധിക്കും എന്നുള്ളതും ഒരു യാഥാർഥ്യമാണ്.

ആരോഗ്യ വകുപ്പുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം 2022 ജൂണ്‍ മാസത്തോട് കൂടി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അടുത്ത വര്‍ഷം അവസാനത്തോടു കൂടി നിയമമാക്കി 2027 ഓടുകൂടി ‘പുകവലിക്കാത്ത തലമുറ’യായി രാജ്യത്തെ യുവജനങ്ങളെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

50 ലക്ഷത്തിലധികം ജനസംഖ്യയുള്ള ന്യൂസിലാന്‍ഡിലെ 15 വയസിന് മുകളിലുള്ള 11.6 ശതമാനം പേരും സിഗരറ്റ് വലിക്കുന്നവരായുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വർഷം മരിക്കുന്നവരുടെ എന്നതിൽ 5000 പേരും പുകവലി കാരണം മരണപ്പെടുന്നവരാണ്.

Read also: നാഗാലാൻഡ് വെടിവെപ്പ്; അമിത്ഷാ പറഞ്ഞത് നുണയെന്ന് ബിജെപി സംസ്‌ഥാന ഘടകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE