വെല്ലിങ്‌ടൺ: കോവിഡ് പ്രതിദിന കണക്കിൽ ഇതാദ്യമായി 200 രോഗികൾ കടന്ന് ന്യൂസീലൻഡ്. രാജ്യത്ത് 206 പോസിറ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിൽ 200 കേസുകൾ ഓക്‌ലൻഡ് നഗരത്തിലാണ്.
കോവിഡിനെ ശക്‌തമായി പ്രതിരോധിച്ചതിന് രാജ്യാന്തര പ്രശംസ നേടിയ രാജ്യമാണ് ന്യൂസീലൻഡ്. ഡെൽറ്റ വകഭേദത്തിന്റെ വരവാണ് ഇപ്പോൾ രോഗസംഖ്യ ഉയർത്തിയതെന്ന് വിദഗ്‌ധർ പറയുന്നു. 50 ലക്ഷമാണ് രാജ്യത്തിന്റെ ജനസംഖ്യ. ഇതുവരെ 7,000 കേസുകളും 31 മരണങ്ങളുമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.
Malabar News: ഒക്‌ടോബർ മാസം വയനാട്ടിൽ അധികമായി ലഭിച്ചത് 70 ശതമാനം മഴ