വെല്ലിങ്ടൺ: ന്യൂസീലന്‍ഡില്‍ ദയാവധ നിയമം നിലവില്‍ വന്നു. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നടത്തിയ ഹിതപരിശോധനയില്‍ 65 ശതമാനത്തിലധികം പേരും ദയാവധത്തെ അനുകൂലിച്ചു. അതേസമയം നിരവധി വ്യവസ്‌ഥകളും ഈ നിയമത്തിൽ അടങ്ങിയിട്ടുണ്ട്.
മാരകമായ രോഗം ബാധിച്ചവർ മാത്രമാണ് ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുക. ചികിൽസിച്ചിട്ടും കാര്യമില്ലാത്ത സാഹചര്യത്തില്‍ മാത്രമായിരിക്കും ഇത് അനുവദിക്കുക. ഇതോടൊപ്പം, രണ്ട് ഡോക്‌ടർമാരുടെ സമ്മതവും ദയാവധത്തിന് ആവശ്യമാണ്.
ഏറെക്കാലമായി ന്യൂസീലന്‍ഡില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒരു വിഷയമായിരുന്നു ഇത്. നിരവധി പേരാണ് നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
അതീവ ഗുരുതരാവസ്‌ഥയിലുള്ള, ചികിൽസ സാധ്യമല്ലാത്ത നിരവധിപേർ നിയമത്തെ അനുകൂലിച്ചു. എന്നാല്‍ ദയാവധം മൂല്യങ്ങള്‍ക്ക് എതിരാണെന്നും മനുഷ്യ ജീവനോടുള്ള ആദരവ് ദുര്‍ബലപ്പെടുത്തുമെന്നും നിയമത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. ഗുരുതര രോഗം ബാധിച്ചവരോടുള്ള പരിചരണം ഇതോടെ കുറയുമെന്നാണ് നിയമത്തെ എതിര്‍ക്കുന്നവരുടെ പ്രധാന വാദം.
അതേസമയം പ്രതിവര്‍ഷം 950 അപേക്ഷകള്‍ ദയാവധവുമായി ബന്ധപ്പെട്ട് ലഭിക്കാമെന്നും, അതില്‍ 350 പേര്‍ക്കെങ്കിലും സ്വന്തം മരണം തിരഞ്ഞെടുക്കാൻ ആകുമെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
നേരത്തെ കൊളംബിയ, കാനഡ, ഓസ്‌ട്രേലിയ, ലക്‌സംബര്‍ഗ്, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ദയാവധം നിയമ വിധേയമാക്കിയിരുന്നു. വിദേശ രാജ്യങ്ങളിലേത് അടക്കം കണക്കുകള്‍ പരിഗണിച്ചാണ് ന്യൂസീലൻഡ് ആരോഗ്യ മന്ത്രാലയം ദയാവധ നിയമം നിലവിൽ വരുത്തിയത്.
Most Read: മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ യുഎപിഎ; അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്