ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻ‌വലിക്കുന്നു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

By Team Member, Malabar News
UK Withdrawed Covid Restrictions Said Boris Johnson

ലണ്ടൻ: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. മാസ്‌ക് ധരിക്കുന്നത് ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളാണ് പിൻവലിച്ചതായി അദ്ദേഹം വ്യക്‌തമാക്കിയത്‌. കൂടാതെ വലിയ പരിപാടികൾക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതും അവസാനിപ്പിക്കും.

ഒമൈക്രോണ്‍ തരംഗം ദേശീയതലത്തില്‍ ഉയര്‍ന്ന നിലയിൽ എത്തിയതായി വിദഗ്‌ധര്‍ വിലയിരുത്തിയ ഘട്ടത്തിലാണ് ഈ തീരുമാനം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ രാജ്യത്തെ ഐസൊലേഷൻ നിബന്ധനകളിലും മാറ്റമുണ്ട്. രോഗം സ്‌ഥിരീകരിച്ചാല്‍ ഏഴ് ദിവസത്തെ ഐസൊലേഷന്‍ എന്നത് അഞ്ചായി കുറച്ചു. മാര്‍ച്ച് മാസത്തോടെ ഇതും അവസാനിപ്പിക്കാന്‍ സാധിച്ചേക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ലോകത്ത് ആദ്യം വാക്‌സിൻ വിതരണം ചെയ്‌ത രാജ്യമാണ് ബ്രിട്ടണെന്നും, യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ഏറ്റവും വേഗത്തിൽ വാക്‌സിൻ വിതരണം ചെയ്യാൻ ബ്രിട്ടന് കഴിഞ്ഞെന്നും ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. ഔദ്യോഗിക വസതിയില്‍ വിരുന്നൊരുക്കി ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തില്‍ രാജിയില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബോറിസ് ജോൺസൺ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി രംഗത്ത് വന്നിരിക്കുന്നത്.

Read also: നിശ്‌ചല ദൃശ്യ വിവാദം; കേരളത്തിന്റെ ഡിസൈനിൽ അപാകതയെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE