കനത്ത മഴ, വെള്ളപ്പൊക്കം; ചൈനയില്‍ ഒരാള്‍ മരിച്ചു, രണ്ടുപേരെ കാണാതായി
ഹെനാന്‍: ചൈനയിലെ ഹെനാന്‍ പ്രവശ്യയിലുണ്ടായ കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. രണ്ടു പേരെ കാണാതായി. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
ശക്‌തമായ മഴയെ...
മാലി ഇടക്കാല പ്രസിഡണ്ടിനെതിരെ വധശ്രമം; ആക്രമണം പ്രാർഥനയ്‌ക്കിടെ
ബമാകോ: മാലി ഇടക്കാല പ്രസിഡണ്ടായ അസീമി ഗൊയ്‌തയ്‌ക്ക് നേരെ വധശ്രമം. പ്രാർഥനയ്‌ക്കായി ബമാകോയിലെ ഗ്രാന്റ് മോസ്‌ക് പള്ളിയിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അജ്‌ഞാതന്‍ പ്രസിഡണ്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഉടനെ തന്നെ ഇയാളെ അറസ്‌റ്റ് ചെയ്‌തതായി...
പെഗാസസ് ഫോൺ ചോർത്തൽ; അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്
പാരീസ്: പെഗാസസ് ഫോൺ ചോർത്തലിൽ ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാദ്ധ്യമ പ്രവർത്തകരുടെ ഫോൺ ചോർത്തുന്നതിന് മൊറോക്കോ ഇന്റലിജൻസ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രോസിക്യൂട്ടർമാരെ ഉദ്ധരിച്ച്...
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ
ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി കാനഡ. ഓഗസ്‌റ്റ് 21 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇത് നാലാം തവണയാണ് നിരോധനം നീട്ടുന്നത്. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള...
ഇറാഖിൽ ചാവേറാക്രമണം; 35 പേർ കൊല്ലപ്പെട്ടു
ബാഗ്‌ദാദ്: ഇറാഖിലുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. ബാഗ്‌ദാദിലാണ് സംഭവം. അറുപത് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബാഗ്‌ദാദിലെ വടക്കൻ സദർ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്....
ബഹിരാകാശം തൊടാൻ ഒരുങ്ങി ജെഫ് ബെസോസ്; ചരിത്ര യാത്ര ഇന്ന്
ന്യൂയോർക്ക്: ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയിൽ ഒരു നാഴികക്കല്ലായിരിക്കും യാത്ര എന്നാണ് കരുതപ്പെടുന്നത്. ബെസോസിന്റെ സ്‌പേസ് കമ്പനിയായ ബ്ളൂ ഒറിജിന്റെ പേടകത്തിലാണ് യാത്ര. ഇന്ന്...
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു; മരണസംഖ്യയും ഉയർന്നു തന്നെ
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 4.40 ലക്ഷം കേസുകളാണ് പുതുതായി റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 19...
ഏറ്റുമുട്ടല്‍; അഫ്‌ഗാനില്‍ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്
കാബൂള്‍: കഴിഞ്ഞ നാല് ദിവസത്തിനിടെ അഫ്‌ഗാനിസ്‌ഥാന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. 500 ഭീകരര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
അഫ്‌ഗാന്‍ സേനയും താലിബാന്‍ ഭീകരരും തമ്മില്‍ 20ലധികം പ്രവിശ്യകളിലും ഒന്‍പത് നഗരങ്ങളിലും...









































