കനത്ത മഴ, വെള്ളപ്പൊക്കം; ചൈനയില്‍ ഒരാള്‍ മരിച്ചു, രണ്ടുപേരെ കാണാതായി

By Staff Reporter, Malabar News
heavy rain_china
Ajwa Travels

ഹെനാന്‍: ചൈനയിലെ ഹെനാന്‍ പ്രവശ്യയിലുണ്ടായ കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. രണ്ടു പേരെ കാണാതായി. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌.

ശക്‌തമായ മഴയെ തുടർന്ന് ഹെനാനിലെ ഷെങ്‌ഷൂ നഗരത്തില്‍ വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. 80ലധികം ബസ് ലൈനുകളും സബ്‌വേ സർവീസും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സിങ്‌ഹുവയുടെ കണക്കനുസരിച്ച് 260 വിമാനങ്ങൾ ഷെങ്‌ഷൂ വിമാനത്താവളം റദ്ദാക്കിയിട്ടുണ്ട്. മിക്കയിടങ്ങളിലും വൈദ്യുതി തടസപ്പെട്ടതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. നഗരത്തില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസ സംഘത്തെ ഹെനാനിലേക്ക് അയച്ചിട്ടുണ്ട്.

പതിനായിരത്തിലധികം പേരെ ഇതിനോടകം സ്‌ഥലം മാറ്റിയതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Most Read: പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി എകെ ശശീന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE