ചൈനയില്‍ കനത്ത മഴ തുടരുന്നു; മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 33 മരണം

By News Desk, Malabar News
china

ബെയ്‌ജിങ്‌: ചൈനയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി മരണവും വ്യാപക നാശനഷ്‌ടവും. ഇതുവരെ 33 പേര്‍ മരിച്ചതായും എട്ടുപേരെ കാണാതായതായും ചൈനീസ്​ മാദ്ധ്യമങ്ങൾ റിപ്പോർട്​ ചെയ്​തു.

മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്​സൂവിലാണ്​ ഏറ്റവും കൂടുതല്‍ മരണങ്ങളും നാശനഷ്‌ടങ്ങളും റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്. അപ്രതീക്ഷിതമായി വെള്ളം കയറിയ​തോടെ പലരും ഓഫിസുകളിലും സ്​കൂളുകളിലും അപാർട്​മെന്റുകളിലും കുടുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി.

പ്രളയതീവ്രത കുറക്കാൻ ഹെനാൻ പ്രവിശ്യയിലെ ഡാം തുറന്നുവിട്ടു. ഇവിടെ മൂന്നു ദിവസത്തിനിടെ 640 മീല്ലിമീറ്റർ മഴയാണ്​ പെയ്​തത്. 1.2 കോടി ജനസംഖ്യയുള്ള ഷെങ്​സൂവിൽ 14 ലക്ഷം പേർ പ്രളയ ദുരിതത്തിലാണെന്നാണ് പ്രാഥമിക വിവരം. ​ഇവിടെയുള്ള ബുദ്ധതീർഥാടന കേന്ദ്രമായ ഷാഓലിൻ ക്ഷേത്രമടക്കം വെള്ളത്തിനടിയിലായി.

നഗരത്തിൽ മെട്രോ ട്രെയിൻ സർവീസ്​ നടത്തുന്ന സബ്​വേയിൽ പ്രളയജലം കയറിയത് ആളുകളെ ഭീതിയിലാക്കി. ട്രെയിൻ കമ്പാർട്​മെന്റിൽ വെള്ളം കയറിയതോടെ കഴുത്തറ്റം വെള്ളത്തിൽ മരണം മുന്നിൽകണ്ട്​ ഏറെനേരം നിന്നതിനൊടുവിലാണ്​ യാത്രക്കാരെ രക്ഷപ്പെടുത്താനായത്. പത്തോളം ട്രെയിനുകള്‍ പാതിവഴിയില്‍ നിര്‍ത്തി. ആറു പതിറ്റാണ്ടിനിടെ ഏറ്റവും ഉയർന്ന തോതിലുള്ള മഴയാണ് ഇപ്പോൾ പെയ്യുന്നതെന്നാണ് റിപ്പോർട്.

National News: പെഗാസസ് വിവാദം തെറ്റിദ്ധരിപ്പിക്കുന്നത്; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE