കനത്ത മഴ, മണ്ണിടിച്ചിൽ; ചൈനയിലെ ഷാൻക്‌സിയിൽ 3 മരണം

By News Bureau, Malabar News
landslide in china
Representational Image
Ajwa Travels

ഷാൻക്‌സി: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻക്‌സി പ്രവിശ്യയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്.

ബുധനാഴ്‌ച പുലർച്ചെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഹുവാങ്ലിംഗ് കൗണ്ടിയിലെ കൽക്കരി കമ്പനിയുടെ ഓഫീസ് കെട്ടിടം മണ്ണിടിച്ചിലിൽ തകർന്ന് നാല് പേർ അപകടത്തിൽ പെടുകയായിരുന്നു എന്ന് കൗണ്ടി പാർട്ടി കമ്മിറ്റി പബ്ളിസിറ്റി വിഭാഗം അറിയിച്ചു.

വിവരമറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ പുലർച്ചെ തന്നെ അപകടത്തിൽപ്പെട്ട മൂന്ന് പേരെ പുറത്തെടുത്തിരുന്നു. ഇവരിൽ രണ്ടുപേർ പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. നാലാമത്തെയാളുടെ മൃതദേഹം പിന്നീട് കെട്ടിടാവശിഷ്‌ടങ്ങളിൽ നിന്ന് കണ്ടെടുത്തു.

പ്രദേശത്ത് മഴ ശക്‌തമാണ്. ഒക്‌ടോബർ 3 മുതൽ ശരാശരി 210.4 മില്ലിമീറ്റർ മഴയാണ് കൗണ്ടിയിൽ ലഭിച്ചത്.

Most Read: ഡെൽഹി കലാപക്കേസ്; പോലീസ് അനാസ്‌ഥയെ വിമർശിച്ച ജഡ്‌ജിക്ക് സ്‌ഥലംമാറ്റം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE