ഇറാഖിൽ ചാവേറാക്രമണം; 35 പേർ കൊല്ലപ്പെട്ടു

By News Desk, Malabar News
MalabarNews_iraq
(Photo Courtesy-Reuters)

ബാഗ്‌ദാദ്: ഇറാഖിലുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. ബാഗ്‌ദാദിലാണ് സംഭവം. അറുപത് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബാഗ്‌ദാദിലെ വടക്കൻ സദർ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മാർക്കറ്റിൽ തിരക്കനുഭവപ്പെട്ടിരുന്നു. സാധനങ്ങൾ വാങ്ങാൻ എത്തിയവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും.

ഐഎസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഒരു ടെലഗ്രാം ചാനലിൽ വന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ അബു ഹംസ അൽ ഇറാഖി എന്ന ആളാണ് ചാവേറായി എത്തിയത്. ബെൽറ്റ് ബോംബ് ധരിച്ചെത്തിയ ഇയാൾ ആളുകൾക്കിടയിലേയ്‌ക്ക്‌ എത്തിയ ശേഷം പൊട്ടിത്തെറിക്കുക ആയിരുന്നു.

Kerala News: കരിപ്പൂർ സ്വർണക്കടത്ത്; ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE