ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; വസതിയിലേക്ക് ഡ്രോൺ ഇടിച്ചിറക്കി

By News Desk, Malabar News
Attack against Iraq prime minister
Ajwa Travels

ബാഗ്‌ദാദ്‌: ഇറാഖ് പ്രധാനമന്ത്രി മുസ്‌തഫ അൽ ഖാദിമിക്ക് നേരെ വധശ്രമം. ഖാദിമിയുടെ ബാഗ്‌ദാദിലെ വസതിയിലേക്ക് സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി. ഞായറാഴ്‌ച പുലർച്ചയോടെ ആയിരുന്നു സംഭവം. പ്രധാനമന്ത്രി പരിക്കേൽക്കാതെ രക്ഷപെട്ടു. താൻ സുരക്ഷിതനാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്‌തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കലാപ സമാനമായ സാഹചര്യമാണ് ഇറാഖിൽ നിലനിൽക്കുന്നത്. പൊതു തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.ഇതിന്റെ തുടർച്ചയായാണ് പ്രധാനമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ബാഗ്‌ദാദിലെ സുരക്ഷാ മേഖല കൂടിയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്‌ഥിതി ചെയ്യുന്ന ഗ്രീൻ സോൺ.

ഖാദിമി രക്ഷപെട്ടെങ്കിലും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്‌ഥരായ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. ഒക്‌ടോബർ 10നായിരുന്നു ഇറാഖിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്. പിന്നാലെ ഷിയാ വിഘടനവാദികൾ രാജ്യത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു. ഗ്രീൻ സോണിൽ ഉൾപ്പടെ ഇവർ വലിയ പ്രക്ഷോഭമാണ് സംഘടിപ്പിച്ചത്. പ്രക്ഷോഭകർക്ക് നേരെ വെടിവെപ്പും നടന്നിരുന്നു. ഇറാന്റെ പിന്തുണയോടെയാണ് ഇവർ പ്രക്ഷോഭം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. അതിനാൽ പ്രധാനമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ സ്‌ഥിരീകരിക്കാൻ സൈന്യത്തിനായിട്ടില്ല.

മറ്റേതെങ്കിലും തീവ്രവാദ ഗ്രൂപ്പുകൾ ഇതിന് പിന്നിലുണ്ടോ എന്ന കാര്യത്തിൽ ശക്‌തമായ അന്വേഷണം നടക്കുകയാണ്.

Also Read: ഇന്ധന നികുതിയിൽ ഇളവിന് നിർബന്ധിക്കരുത്; കോൺഗ്രസ് മുഖ്യമന്ത്രിമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE