ജില്ലയിൽ കടലാക്രമണം രൂക്ഷം; ആശങ്കയോടെ തീരദേശം
കാസർഗോഡ്: ജില്ലയിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. കടലാക്രമണത്തെ തുടർന്ന് മഞ്ചേശ്വരം മുതൽ കാസർഗോഡ് വരെയുള്ള നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഉപ്പള മുസോടി, ഷിറിയ, കുമ്പള കോയിപ്പാടി, മൊഗ്രാൻ നാങ്കി, കൊപ്പളം,...
കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം
കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവാസിയെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. മാതോത്ത് മീത്തൽ അഷ്റഫിനെയാണ് (35) തട്ടികൊണ്ടു പോയത്. ഇന്ന് രാവിലെ ഊരള്ളൂരിലെ വീട്ടിൽ നിന്നാണ് വാഹനത്തിലെത്തിയ ഒരു സംഘം ആളുകൾ അഷ്‌റഫിനെ...
സിറ്റി ഗ്യാസ് പദ്ധതി; കുറഞ്ഞ ചിലവിൽ പ്രകൃതി വാതകം, ആദ്യഘട്ടത്തിൽ 1200 വീടുകൾക്ക്
കോഴിക്കോട്: സിറ്റി ഗ്യാസ് പദ്ധതി വഴി ജില്ലയിലെ 1200 വീടുകൾക്ക് കണക്‌ഷൻ നൽകും. ഉണ്ണികുളം പഞ്ചായത്തിലെ രണ്ട്, മൂന്ന്, എട്ട് വാർഡുകളിലാണ് ഒരു വർഷത്തിനകം കണക്‌ഷൻ നൽകുക. തുടർന്ന് ഘട്ടംഘട്ടമായി ഉണ്ണികുളം, പനങ്ങാട്,...
പുള്ളിമാനിനെ വേട്ടയാടി കടത്തിയ സംഭവം; സംഘത്തിലെ ഒരാൾ പിടിയിൽ
വയനാട്: പുള്ളിമാനിനെ വേട്ടയാടി ഇറച്ചിയാക്കി കടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ. മുണ്ടൂർ സ്വദേശി മഴുവഞ്ചേരി ടൈറ്റസ് ജോർജിനെയാണ് വനപാലകർ പിടികൂടിയത്. പാകം ചെയ്‌ത ഇറച്ചി സഹിതം ഇയാളെ പാലക്കാട് മുണ്ടൂരിലെ വീട്ടിൽ നിന്നാണ്...
കരിമ്പുഴയിൽ കുളമ്പുരോഗ വ്യാപനം; കന്നുകാലി വിൽപനക്ക് നിരോധനം
പാലക്കാട്: കരിമ്പുഴ ഗ്രാമ പഞ്ചായത്തിൽ കുളമ്പുരോഗ വ്യാപനത്തെ തുടർന്ന് കന്നുകാലി വിൽപനക്ക് നിരോധനം. കന്നുകാലികളെ പഞ്ചായത്തിന് പുറത്തു നിന്ന് വാങ്ങുന്നതിനും, പഞ്ചായത്തിന് പുറത്തേക്ക് വിൽക്കുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ആദ്യം...
കോഡൂരിൽ കുടിവെള്ള പൈപ്പിനായി കുഴി എടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി
മലപ്പുറം: കുടിവെള്ള പൈപ്പിനായി കുഴി എടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി. കോഡൂർ താണിക്കൽ ഒമ്പതാം വാർഡ് ലക്ഷം വീട് കോളനിയിലാണ് ഗുഹ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴി...
യാത്രക്കാരില്ല, ബത്തേരിയിൽ നിന്നുള്ള കെഎസ്ആർടിസ് സർവീസ് നിർത്തി
വയനാട്: സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് കർണാടകയിലെ ഗുണ്ടൽപേട്ടയിലേക്ക് തുടങ്ങിയ രണ്ട് കെഎസ്ആർടിസി സർവീസുകളിൽ ഒരെണ്ണം നിർത്തിവച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് അന്തർ സംസ്‌ഥാന യാത്രക്കാർക്കുള്ള കർശന നിയന്ത്രണത്തെ തുടർന്ന് യാത്രക്കാർ ഇല്ലാത്തതോടെയാണ്...
ശ്രീകണ്‌ഠാപുരത്ത് കടകൾ തുറക്കുന്നതിന് ശക്‌തമായ നിയന്ത്രണം
കണ്ണൂർ: ശ്രീകണ്‌ഠാപുരത്ത് കടകൾ തുറക്കുന്നതിന് ഇന്ന് മുതൽ ശക്‌തമായ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശ്രീകണ്‌ഠാപുരം നഗരസഭ സി വിഭാഗത്തിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. സംസ്‌ഥാന സർക്കാർ സി വിഭാഗങ്ങളിൽ ഏർപ്പടുത്തിയ...








































