കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം

By Trainee Reporter, Malabar News
Ajwa Travels

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവാസിയെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. മാതോത്ത് മീത്തൽ അഷ്റഫിനെയാണ് (35) തട്ടികൊണ്ടു പോയത്. ഇന്ന് രാവിലെ ഊരള്ളൂരിലെ വീട്ടിൽ നിന്നാണ് വാഹനത്തിലെത്തിയ ഒരു സംഘം ആളുകൾ അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഒരു മാസം മുമ്പാണ് അഷ്‌റഫ് വിദേശത്ത് നിന്ന് എത്തിയത്. വിദേശത്ത് നിന്ന് സ്വർണവും കൊണ്ട് വന്നിരുന്നു. ഇത് കൊടുവള്ളിയിൽ എത്തിച്ചില്ലെന്ന് പറഞ്ഞ് സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയതെന്ന് സഹോദരൻ സിദ്ദിഖ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വടകര എസ്‌പിയുടെ നിർദ്ദേശ പ്രകാരം ഡിവൈഎസ്‌പി കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ എത്തി അന്വേഷണം ആരംഭിച്ചു. അഷ്‌റഫ് നേരത്തെ സ്വർണക്കടത്ത് കരിയറായി പ്രവർത്തിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ബന്ധുക്കളുടെ മൊഴി എടുക്കൽ ആരംഭിച്ചു.

Read Also: ഒറ്റപ്പാലത്ത് ‘കൂടത്തായി’ മോഡലിൽ കൊലപാതക ശ്രമം; യുവതിക്ക് തടവുശിക്ഷ

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE