കോഡൂരിൽ കുടിവെള്ള പൈപ്പിനായി കുഴി എടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി

By Trainee Reporter, Malabar News
malappuram cave find
Malappuram Cave
Ajwa Travels

മലപ്പുറം: കുടിവെള്ള പൈപ്പിനായി കുഴി എടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി. കോഡൂർ താണിക്കൽ ഒമ്പതാം വാർഡ് ലക്ഷം വീട് കോളനിയിലാണ് ഗുഹ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴി എടുക്കുമ്പോഴാണ് സംഭവം. ആഴത്തിൽ കുഴി എടുക്കുന്നതിനിടെ മണ്ണിനടിയിൽ ദ്വാരം രൂപപ്പെട്ടു. തുടർന്ന് വീണ്ടും മണ്ണെടുപ്പ് നടത്തിയപ്പോഴാണ് ഗുഹ കണ്ടെത്തിയത്. ഇതിൽ മൺപാത്രങ്ങളും ചിത്രപ്പണികൾ തീർത്ത തൂണുകളും കണ്ടെത്തി.

സ്‌ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. വരും ദിവസങ്ങളിൽ കോഴിക്കോട്ട് നിന്നുള്ള വിദഗ്ധ സംഘം സ്‌ഥലം സന്ദർശിച്ച് പരിശോധന നടത്തും. പുരാവസ്‌തു വകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്. പ്രദേശത്തെ മണ്ണുമാന്തി യന്ത്രത്തിന്റെ പ്രവൃത്തികൾ നിർത്തിവെക്കാൻ വാർഡ് അംഗം പി മുഹമ്മദ് ഉസ്‌മാന്റെ നേതൃത്വത്തിൽ നിർദ്ദേശം നൽകി. സ്‌ഥലത്തേക്ക്‌ ആളുകൾക്കുള്ള പ്രവേശനവും പഞ്ചായത്ത് അധികൃതർ നിരോധിച്ചിട്ടുണ്ട്.

Read Also: ഇറാഖിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; അൻപതോളം രോഗികൾ വെന്തുമരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE