കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂർ: ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. കണ്ണൂർ ജില്ലയിലെ പൊതുവാച്ചേരിയിലെ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പരിശോധന നടത്തിവരികയാണ്.
അതേസമയം, വീട്ടിലെ തേക്ക് മരം മോഷണം പോയെന്ന്...
സിപിഐഎം കണ്ണൂർ ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
കണ്ണൂർ: സിപിഐഎം ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ പത്തുമണിക്ക് ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ പങ്കെടുക്കും. ബ്രാഞ്ച് സമ്മേളനങ്ങള്‍ അടക്കമുള്ള യോഗങ്ങള്‍ക്ക്...
പേരാവൂരിലെ അഗതിമന്ദിരത്തിന് സഹായ ഹസ്‌തവുമായി എംഎ യൂസഫലി
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ പേരാവൂരിലെ അഗതിമന്ദിരത്തിന് സഹായ ഹസ്‌തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ പേരാവൂരിലെ കൃപാലയത്തിലെത്തി അധികൃതർക്ക് കൈമാറി. കൃപാലയത്തിൽ സൗകര്യങ്ങൾ...
3,000 ത്തിലധികം പേർക്ക് വാക്‌സിൻ; 53-പയ്യാമ്പലം ഡിവിഷന് സമ്പൂർണ വാക്‌സിനേഷൻ
കണ്ണൂർ: ജില്ലയിലെ കോർപറേഷന് പരിധിയിൽ ഊർജിത വാക്‌സിനേഷൻ നടത്തി. കുറഞ്ഞ ദിവസം കൊണ്ട് കൂടുതൽ പേരിലേക്ക് വാക്‌സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഊർജിത വാക്‌സിനേഷൻ നടത്തിയത്. ഇതോടെ ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന...
കൂറ്റൻപാറ ഉരുണ്ട് വീടിന് മുകളിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
ഇരിട്ടി: ബാരാപോൾ പദ്ധതി പ്രദേശത്തുനിന്ന് കൂറ്റൻപാറ ഇളകി ഉരുണ്ടു വന്ന് വീടിന്റെ മുകളിൽ പതിച്ചു. പാലത്തുംകടവിലെ കോട്ടയിൽ സോഫിയുടെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കള ഭാഗത്തെ ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയിൽ ബാരാപോൾ...
പേരാവൂർ അഗതിമന്ദിരത്തിലെ രോഗവ്യാപനം രണ്ടു ഡോസ് വാക്‌സിൻ എടുത്തവരിലെന്ന് കണ്ടെത്തൽ
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ പേരാവൂർ അഗതി മന്ദിരങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരിൽ രോഗവ്യാപനം ഉണ്ടായതായി കണ്ടെത്തി. പേരാവൂർ തെറ്റുവഴിയിലെ അഗതി...
ഐഎസ് ബന്ധം; യുവതികളെ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു
കണ്ണൂർ: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കണ്ണൂരിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത യുവതികളെ എൻഐഎയുടെ കസ്‌റ്റഡിയിൽ വിട്ടു. ഇന്നലെ ഡെൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയ യുവതികളെ ഏഴ് ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ വിട്ടത്.
കണ്ണൂർ...
ഇരിട്ടിവഴി കടത്താൻ ശ്രമിച്ച വൻ പാൻ ഉൽപന്ന ശേഖരം പിടികൂടി
ഇരിട്ടി: കോവിഡ് നിയന്ത്രണത്തെ തുടർന്നുള്ള കർശന പരിശോധനകൾ നടക്കുമ്പോഴും കേരളത്തിലേക്കുള്ള ലഹരി കടത്തിന് മാറ്റമില്ല. ഇന്നലെ ഇരിട്ടിവഴി കടത്താൻ ശ്രമിച്ച വൻ പാൻ ഉൽപന്ന ശേഖരമാണ് പോലീസ് പരിശോധനയിൽ പിടികൂടിയത്. ഇരിട്ടി പോലീസ്...








































