3,000 ത്തിലധികം പേർക്ക് വാക്‌സിൻ; 53-പയ്യാമ്പലം ഡിവിഷന് സമ്പൂർണ വാക്‌സിനേഷൻ

By Trainee Reporter, Malabar News
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിലെ കോർപറേഷന് പരിധിയിൽ ഊർജിത വാക്‌സിനേഷൻ നടത്തി. കുറഞ്ഞ ദിവസം കൊണ്ട് കൂടുതൽ പേരിലേക്ക് വാക്‌സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഊർജിത വാക്‌സിനേഷൻ നടത്തിയത്. ഇതോടെ ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന വാക്‌സിനേഷനിൽ മൂവായിരത്തിലധികം പേർക്ക് വാക്‌സിൻ നൽകിയതായി ജില്ലാ മെഡിക്കൽ വിഭാഗം അറിയിച്ചു.

53-പയ്യാമ്പലം ഡിവിഷനിൽ കിടപ്പു രോഗികൾക്ക് ഉൾപ്പടെ 18 വയസായ മുഴുവൻ ആളുകൾക്കും ഒന്നാം ഡോസ് വാക്‌സിനേഷൻ പൂർത്തിയായി. ഇതോടെ 53-പയ്യാമ്പലം ഡിവിഷൻ സമ്പൂർണ വാക്‌സിനേഷൻ ഡിവിഷൻ ആയി മാറുകയും ചെയ്‌തു. വെള്ളിയാഴ്‌ചയാണ്‌ വാക്‌സിനേഷൻ ക്യാമ്പുകൾ നടന്നത്.

കണ്ണൂർ ജൂബിലി ഹാൾ, തലപ്പ് മിക്‌സഡ് യുപി സ്‌കൂൾ, എടക്കാട് ആലിങ്കാൽ അങ്കണവാടി എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ നടത്തിയത്. സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും കോർപ്പറേഷനിലെ മറ്റു ജീവനക്കാരുടെയും സേവനത്തോടെയാണ് വാക്‌സിൻ കേന്ദ്രങ്ങൾ സജ്‌ജീകരിച്ചത്.

Read Also: കോഴിക്കോട്ടെ മയക്കുമരുന്ന് വേട്ട; പ്രതികൾക്ക് അന്താരാഷ്‌ട്ര ലഹരി സംഘങ്ങളുമായി ബന്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE