കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി

By Trainee Reporter, Malabar News
Representational Image
Ajwa Travels

കണ്ണൂർ: ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. കണ്ണൂർ ജില്ലയിലെ പൊതുവാച്ചേരിയിലെ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പരിശോധന നടത്തിവരികയാണ്.

അതേസമയം, വീട്ടിലെ തേക്ക് മരം മോഷണം പോയെന്ന് കാണിച്ച് ഈ മാസം ഒൻപതിന് ഒരാൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയ വ്യക്‌തിയെ രണ്ടു ദിവസമായി കാണാനില്ലെന്നും പോലീസ് പറഞ്ഞു. ഇയാളാണോ മരിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

വിശദമായ പരിശോധനകൾക്ക് ശേഷമാണ് മരിച്ചതാരെന്ന് ഔദ്യോഗികമായി സ്‌ഥിരീകരിക്കാൻ സാധിക്കുകയുള്ളുവെന്നാണ് പോലീസ് പറയുന്നത്. നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Read Also: പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവ ഡോക്‌ടർ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE