Thu, Feb 19, 2026
22 C
Dubai

പയ്യന്നൂരിൽ 14-കാരിയെ ബലാൽസംഗം ചെയ്‌ത കേസിൽ പ്രതി പിടിയിൽ

കണ്ണൂർ: പയ്യന്നൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതി പിടിയിൽ. ഹോട്ടൽ വ്യാപാരിയും കുഞ്ഞിമംഗലം സ്വദേശി തലായിലെ ചാപ്പയിൽ ഫൈസലിനെയാണ് (35) പയ്യന്നൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌...

തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ

കണ്ണൂർ: തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ. സംസ്‌ഥാനപാതയിൽ തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം-ഇരിട്ടി റോഡിൽ കപ്പാലം-മന്ന റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. ഈ മാസം 14 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പിൽ നിന്ന്...

കോഴിക്കോട്-മംഗളൂരു റൂട്ടിലെ റദ്ദാക്കിയ ട്രെയിനുകൾ 11 മുതൽ പുനരാരംഭിക്കും

കണ്ണൂർ: കോഴിക്കോടിനും മംഗളൂരുവിനും ഇടയിലെ റദ്ദാക്കിയ നാല് ട്രെയിനുകൾ 11 മുതൽ ഓടിത്തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രസ്, കോഴിക്കോട്-കണ്ണൂർ അൺ റിസർവ്ഡ് എക്‌സ്‌പ്രസ്, കണ്ണൂർ-ചെറുവത്തൂർ അൺ റിസർവ്ഡ് എക്‌സ്‌പ്രസ്, ചെറുവത്തൂർ-മംഗളൂരു അൺ...

ആറളം ഫാമിലെ വന്യജീവി ആക്രമണം; ആനമതിൽ നിർമിക്കാൻ തീരുമാനം

ഇരിട്ടി: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരത്തിന് ആനമതിൽ നിർമിക്കാൻ തീരുമാനം. ഫാമിൽ 22 കോടി രൂപ ചിലവിട്ട് ആനമതിൽ നിർമിക്കാനാണ് ഇന്നലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആറളത്ത് ചേർന്ന ഉന്നതതല യോഗത്തിൽ...

ആറളം ഫാമിലെ വന്യജീവി ആക്രമണം; മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം

ഇരിട്ടി: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരുന്നു. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, എകെ ശശീന്ദ്രൻ, എംവി ഗോവിന്ദൻ, എംഎൽഎമാരായ കെകെ ശൈലജ, സണ്ണി...

താലൂക്ക് ആശുപത്രിയിൽ കോവിഡ് ഐസിയു നിർമാണം തടഞ്ഞ സംഭവം; പരാതി നൽകി

കണ്ണൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ് ഐസിയുവിന്റെ നിർമാണം തടഞ്ഞ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ പേരാവൂർ പോലീസിന് പരാതി നൽകി. ഇന്നലെ ഉച്ചയോടെയാണ് പേരാവൂർ താലൂക്ക് ആശുപത്രിയോട് ചേർന്ന് നിർമിക്കുന്ന...

സിൽവർ ലൈൻ; കണ്ണൂരിൽ സാമൂഹിക ആഘാത പഠനം അന്തിമ ഘട്ടത്തിൽ

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ആഘാത പഠനം കണ്ണൂർ ജില്ലയിൽ അന്തിമഘട്ടത്തിൽ. ജനങ്ങളുടെ പൂർണ സഹകരണത്തോടെ സുതാര്യമായാണ് ജില്ലയിൽ സർവേ പുരോഗമിക്കുന്നതെന്ന് പഠനം നടത്തുന്ന വളണ്ടറി ഹെൽത്ത് സർവീസസ് കോ-ഓർഡിനേറ്റർ...

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ചാ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെയാണ് യുവമോർച്ചാ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വപ്‌നയുടെ...
- Advertisement -