കണ്ണൂർ: ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ചാ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെയാണ് യുവമോർച്ചാ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്.
സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
തിരുവനന്തപുരത്ത് നിന്നും 12.45 ഓടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ മുഖ്യമന്ത്രി പിണറായിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ വിമാനത്താവളത്തിന് പുറത്ത് കാത്തിരുന്ന യുവമോർച്ചാ പ്രവർത്തകർ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്നാണ് കരിങ്കൊടി വീശിയത്. വസതിയിലെ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കും.
Most Read: കോവിഡ് ഗൃഹപരിചരണം; സംശയങ്ങൾ വിദഗ്‌ധരോട് നേരിട്ട് ചോദിക്കാം