പയ്യന്നൂരിൽ 14-കാരിയെ ബലാൽസംഗം ചെയ്‌ത കേസിൽ പ്രതി പിടിയിൽ

By Trainee Reporter, Malabar News
pocso case arrest_in Idukki
Representational image
Ajwa Travels

കണ്ണൂർ: പയ്യന്നൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതി പിടിയിൽ. ഹോട്ടൽ വ്യാപാരിയും കുഞ്ഞിമംഗലം സ്വദേശി തലായിലെ ചാപ്പയിൽ ഫൈസലിനെയാണ് (35) പയ്യന്നൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ ഇയാൾക്കെതിരെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഡിസംബർ മാസത്തിലും ഈ മാസം നാലിനും ഇടയിൽ പലതവണ പതിനാലു കാരിയായ വിദ്യാർഥിയെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ട്. ഈ മാസം നാലിന് പെൺകുട്ടി കടയിൽ പോയി തിരിച്ചുവരുന്നതിനിടെ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

തുടർന്ന് അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരവും ബലാൽസംഗത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

Most Read: മലയിൽ കുടുങ്ങിയ യുവാവിനെ പുറത്തെത്തിച്ചു; അപൂർവ രക്ഷാദൗത്യം വിജയിപ്പിച്ച് കരസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE