അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരങ്ങൾ അറസ്‌റ്റിൽ
ഉദുമ : കാണാതായ താക്കോലിനെക്കുറിച്ച് അന്വേഷിച്ച അയൽവാസിയെ തലയ്‌ക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്‌റ്റിൽ. പള്ളിക്കര തച്ചങ്ങാട്ടെ ഓട്ടോഡ്രൈവർ അശോകൻ, സഹോദരൻ അഭിലാഷ് എന്നിവരെയാണ് ബേക്കൽ സിഐ യുപി വിപിനും സംഘവും...
പത്താം ക്ളാസ് വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യ; സമഗ്രാന്വേഷണം വേണമെന്ന് കുടുംബം
കാസര്‍ഗോഡ്: ബോവിക്കാനത്തെ പത്താം ക്ളാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. ഇക്കാര്യം ഉന്നയിച്ച് ജില്ലാ പോലീസ് മേധാവിക്ക് കുടുംബവും സ്‌കൂള്‍ പിടിഎയും പരാതി നല്‍കി.
മാര്‍ച്ച് 30നാണ് ബോവിക്കാനം...
മീൻ വിൽപനക്കാരന് നേരെ വധശ്രമം; അഞ്ച് പേർ റിമാൻഡിൽ
ബദിയടുക്ക: മീൻ വിൽപനക്കാരനായ യുവാവിനെ വടിവാളുമായെത്തി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്‌റ്റിലായ കർണാടക സ്വദേശികളടക്കം 5 പേരെ കോടതി റിമാൻഡ് ചെയ്‌തു. മീത്തൽ ബസാറിൽ തെരുവോരത്ത് മീൻവിൽപന നടത്തുന്ന ബദിയടുക്കയിലെ പുട്ടനെ (അനിൽകുമാർ–36...
കാട്ടുപന്നി ശല്യം രൂക്ഷം; വീട്ടമ്മയെ ആക്രമിച്ചു, ഗുരുതര പരിക്ക്
കാറഡുക്ക: പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്. കാറഡുക്ക ചായിത്തലത്തെ വി രാധക്കാണ് (നളിനി-60) പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12നായിരുന്നു സംഭവം. വീടിന് മുന്നിലെ കമുകിൻ തോട്ടത്തിൽ നിന്നു പശുവിന് പുല്ല്...
എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള നഷ്‌ടപരിഹാരം; 4 ആഴ്‌ചക്കകം നൽകണമെന്ന് സുപ്രീം കോടതി
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സംസ്‌ഥാന സർക്കാർ അനുവദിച്ച നഷ്‌ടപരിഹാരം 4 ആഴ്‌ചക്കകം നൽകണമെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിന് അന്തിമ അവസരം എന്ന നിലയിലാണ് ഇപ്പോൾ സുപ്രീം കോടതി...
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു
കാസർഗോഡ്: പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് പ്രസിഡണ്ട് ഡിവി ബാലകൃഷ്‌ണൻ (64) ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മഖാം റോഡിൽ ഇന്ന് വൈകിട്ട്...
മതിയായ സുരക്ഷ ഒരുക്കാതെ ദേശീയപാതാ വികസന പ്രവർത്തി; അപകടഭീഷണി
പെരിയ: മതിയായ സൂചനാ ബോർഡുകളോ സുരക്ഷാവേലിയോ സ്‌ഥാപിക്കാതെയുള്ള ദേശീയപാതാ വികസന പ്രവർത്തി അപകട ഭീഷണി ഉയർത്തുന്നു. നിലവിലുള്ള പാതയോടു ചേർന്ന് താഴ്‌ചയിൽ മണ്ണെടുക്കുന്ന പ്രദേശങ്ങളിലാണ് അപകടം പതിവായത്. അപകട സൂചനയായി റിബൺ പോലും...
ടിക്കറ്റ് കൗണ്ടറിൽ നിന്ന് മോഷണം; റെയിൽവേ ജീവനക്കാരൻ ക്യാമറയിൽ കുടുങ്ങി
കാസർഗോഡ്: റെയിൽവേ സ്‌റ്റേഷനിലെ ആൺ റിസർവ്‌ഡ് ടിക്കറ്റ് കൗണ്ടറിൽ നിന്ന് പണം മോഷ്‌ടിച്ച ജീവനക്കാരൻ ക്യാമറയിൽ കുടുങ്ങി. ജില്ലയിലെ ഒരു പ്രധാന റെയിൽവേ സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ടിക്കറ്റ് കൗണ്ടറിനു...









































