മേപ്പയൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു
കോഴിക്കോട്: മേപ്പയൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ചെറുവണ്ണൂരിൽ നിന്ന് മേപ്പയൂരിലേക്ക് വരികയായിരുന്ന വിളയാട്ടൂർ ചെമ്പക മുക്കിലെ ചെറപ്പുറത്ത് ഇബ്രാഹിമിന്റെ ബൈക്കാണ് ജനകീയ മുക്ക് പള്ളിക്ക് സമീപമുള്ള റോഡിൽ വെച്ച് കത്തി നശിച്ചത്....
പീഡനക്കേസ്; കായികാധ്യാപകൻ അറസ്‌റ്റിൽ, പരാതിയുമായി കൂടുതൽ വിദ്യാർഥികൾ രംഗത്ത്
കോഴിക്കോട്: വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകൻ അറസ്‌റ്റിൽ. കോടഞ്ചേരി സ്വദേശി വിടി മനീഷിനെയാണ് താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കട്ടിപ്പാറയിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് അധ്യാപകനെതിരെ പീഡന പരാതിയുമായി പോലീസിനെ സമീപിച്ചത്.
വയനാട്...
പക്ഷിപ്പനിയെന്ന് സംശയം; ജില്ലയിലെ പത്ത് പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സംശയവുമായി ബന്ധപ്പെട്ട് പത്ത് പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഫാമിലെ കോഴികൾക്കാണ് നിലവിൽ അസുഖം ഉള്ളതായി സംശയിക്കുന്നത്. ഇവയുടെ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു....
ചെങ്ങോട്ടുമല ഖനനം; സംസ്‌ഥാന വിദഗ്‌ധ വിലയിരുത്തൽ സമിതി ഇന്ന് സന്ദർശിക്കും
ബാലുശ്ശേരി: കൂട്ടാലിടക്ക് സമീപത്തെ ചെങ്ങോട്ടുമല ഇന്ന് സംസ്‌ഥാന വിദഗ്‌ധ വിലയിരുത്തൽ സമിതി (സിയാക്) സന്ദർശിക്കും. ചെങ്ങോട്ടുമലയിൽ ഖനനത്തിനായി പാരിസ്‌ഥിതികാനുമതിക്ക് വേണ്ടി ഡെൽറ്റ റോക്‌സ് കമ്പനി നൽകിയ അപേക്ഷയുടെ അടിസ്‌ഥാനത്തിലാണ് വിദഗ്‌ധ സമിതി സന്ദർശനം...
കോവിഡ് വ്യാപനം; കൂടുതൽ രോഗികൾക്കുള്ള വാർഡുകൾ ഇനി മുതൽ കണ്ടെയ്‌ൻമെന്റ് സോണാകും
കോഴിക്കോട്: ജില്ലയിലെ കോർപറേഷനിൽ 50ൽ കൂടുതൽ രോഗികൾ ഉള്ള വാർഡുകൾ ഇനി മുതൽ കണ്ടെയ്‌ൻമെന്റ് സോണാകും. കൂടാതെ 30 രോഗികളിൽ കൂടുതലുള്ള നഗരസഭാ, പഞ്ചായത്ത് പരിധിയിലെ വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണിൽ പെടും. ജില്ലയിൽ...
കോവിഡ് ഉയരുന്നു; താമരശ്ശേരിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി
കോഴിക്കോട് : ജില്ലയിലെ താമരശ്ശേരിയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. കോവിഡ് വ്യാപനം ഉയർന്ന് തുടരുന്ന താമരശ്ശേരി പഞ്ചായത്ത് നിലവിൽ ഡി കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പോലീസും,...
കോഴിക്കോട് വടകരയിൽ ചുവപ്പ് മഴ; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്‌ധർ
വടകര: കോഴിക്കോട് വടകരയിൽ ചുവപ്പ് മഴ. ചോറോട് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് 200 മീറ്റർ പരിധിയിലാണ് ചുവപ്പ് മഴ പെയ്‌തത്. സൂക്ഷ്‌മ ജീവികളുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
വടകരയിലെ തീരമേഖലയായ...
മദ്യക്കടത്ത്; ജില്ലയിലെ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 54 കുപ്പി മദ്യം പിടികൂടി
കോഴിക്കോട് : ജില്ലയിലെ ഫറോക്ക് റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ 54 കുപ്പി വിദേശമദ്യം കണ്ടെടുത്തു. ആർപിഎഫും എക്‌സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാഹി നിർമിത വിദേശമദ്യം കണ്ടെത്തിയത്. പരിശോധന നടത്തിയ...









































