കോഴിക്കോട് വടകരയിൽ ചുവപ്പ് മഴ; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്‌ധർ

By News Desk, Malabar News
Red Rain In Kozhikode
Representational Image
Ajwa Travels

വടകര: കോഴിക്കോട് വടകരയിൽ ചുവപ്പ് മഴ. ചോറോട് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് 200 മീറ്റർ പരിധിയിലാണ് ചുവപ്പ് മഴ പെയ്‌തത്‌. സൂക്ഷ്‌മ ജീവികളുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

വടകരയിലെ തീരമേഖലയായ കുരിയാടിനു സമീപം ഇന്നലെ രാത്രി 8.30ഓടെയാണ് ചുവപ്പ് മഴ പെയ്‌തത്‌. രണ്ട് മണിക്കൂറോളം ശക്‌തമായ മഴ തുടർന്നു. മഴ വെള്ളത്തിന് ചുവപ്പ് നിറം കണ്ടതോടെ പ്രദേശവാസികളിൽ പലരും കുപ്പിയിലും ബക്കറ്റിലുമൊക്കെ വെള്ളം ശേഖരിച്ചു.

പ്രദേശത്ത് മുൻപും ഇതുപോലെ ചുവപ്പ് നിറത്തിൽ മഴ പെയ്‌തിരുന്നു. കിണറുകളിലടക്കം വെള്ളം കലർന്നതിനാൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സിഡബ്‌ള്യൂആർഡിഎമ്മിലെ (സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ്‌) വിദഗ്‌ധർ അറിയിച്ചിരിക്കുന്നത്. മഴവെള്ളം പരിശോധിക്കുമെന്നും സിഡബ്‌ള്യൂആർഡിഎം അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.

Also Read: സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക; നിലവിൽ ചികിൽസയിലുള്ളത് 6 പേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE