മേപ്പയൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു

By Trainee Reporter, Malabar News
Meppayyur news
Bike Caught Fire-Meppayoor
Ajwa Travels

കോഴിക്കോട്: മേപ്പയൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ചെറുവണ്ണൂരിൽ നിന്ന് മേപ്പയൂരിലേക്ക് വരികയായിരുന്ന വിളയാട്ടൂർ ചെമ്പക മുക്കിലെ ചെറപ്പുറത്ത് ഇബ്രാഹിമിന്റെ ബൈക്കാണ് ജനകീയ മുക്ക് പള്ളിക്ക് സമീപമുള്ള റോഡിൽ വെച്ച് കത്തി നശിച്ചത്. ഇയാൾ ബൈക്കിൽ നിന്ന് ചാടി ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.

ആയോൽപ്പടി പരിസരത്ത് എത്തിയപ്പോഴേക്ക് ബൈക്കിന് ചൂട് അനുഭവപ്പെട്ട് തുടങ്ങിയതായി ഇബ്രാഹിം പറഞ്ഞു. തുടർന്ന് ജനകീയ മുക്ക് എത്തിയപ്പോഴാണ് ബൈക്കിന്റെ ടാങ്കിന്റെ അടിയിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. ഉടനെ ബൈക്കിൽ നിന്ന് റോഡിലേക്ക് ചാടി വീഴുകയായിരുന്നു. ബൈക്ക് പൂർണമായി കത്തി നശിച്ചുവെന്ന് ഇബ്രാഹിം പറഞ്ഞു. പേരാമ്പ്രയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീ അണച്ചത്.

Read Also: എജിആർ കുടിശിക; ടെലികോം കമ്പനികളുടെ ഹരജി തള്ളി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE